Breaking News

Trending right now:
Description
 
Oct 10, 2012

ഖീര്‍

image ബസ്‌മതി അരി - 2 ടേബിള്‍ സ്‌പൂണ്‍ പാല്‍ - 2 കപ്പ്‌ വെള്ളം - 1/2 കപ്പ്‌ പഞ്ചസാര - 5 ടേബിള്‍ സ്‌പൂണ്‍ ഏലക്ക - 5 കശുവണ്ടി - 2 ടേബിള്‍ സ്‌പൂണ്‍ ഉണക്കമുന്തിരി - 2 ടേബിള്‍ സ്‌പൂണ്‍ പിസ്‌ത - 2 ടേബിള്‍ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

അരി കഴുകി 45 മിനിട്ട്‌ വെള്ളത്തിലിടുക. നല്ല കുഴിവുള്ള ഒരു പാത്രത്തില്‍ അരി, വെള്ളം, പാല്‍ ഇവ ഇട്ട്‌്‌ 60 ശതമാനം പവറില്‍ 15 മിനിട്ട്‌ മൂടിവച്ച്‌ മൈക്രോവേവ്‌ ചെയ്യുക. അതിനുശേഷം പഞ്ചസാര ചേര്‍ക്കുക. വീണ്ടും 60 ശതമാനം പവറില്‍ 15 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. കശുവണ്ടി, ഉണക്കമുന്തിരി, ചതച്ച ഏലക്ക എന്നിവ ചേര്‍ത്ത്‌ 70 ശതമാനം പവറില്‍ 5 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. അഞ്ചു മിനിട്ട്‌ അനക്കാതെ വയ്‌ക്കുക. ചെറുചൂടിലോ തണുപ്പിച്ചോ കഴിക്കാം.