Breaking News

Trending right now:
Description
 
Jul 08, 2013

ഡീസല്‍ കാറുകളുടെ ഉത്‌പാദനം മാരുതി സുസുക്കി കുറച്ചു

image വില്‍പ്പന കുറഞ്ഞതോടെ ഡീസല്‍ കാറുകളുടെ ഉത്‌പാദനം മാരുതി സുസുക്കി ഗണ്യമായി കുറച്ചു. ഉത്‌പാദനം മൂന്നിലൊന്നായി കുറയ്‌ക്കാനാണ്‌ തീരുമാനം. ഇതിന്റെ ഭാഗമായി മനേസറിലുള്ള നിര്‍മാണ പ്ലാന്റ്‌ അടച്ചു പൂട്ടി. അവിടെയുള്ള 200 തൊഴിലാളികളോട്‌ അനിശ്ചിത കാലത്തേക്ക്‌ അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മനേസര്‍ പ്ലാന്റിലുണ്ടായ സമരത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ്‌ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്‌. മാസങ്ങള്‍ക്കു മുന്‍പു വരെ വളരെയധികം ആവശ്യക്കാരുണ്ടായിരുന്ന ഡീസല്‍ കാറുകള്‍ക്ക്‌ ഈ വര്‍ഷം ആവശ്യക്കാര്‍ തീരെ കുറയുന്നതായാണ്‌ വിപണിയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്‌.