Breaking News

Trending right now:
Description
 
Jul 08, 2013

ഇതിഹാസ ടിവി ചാനല്‍-എപിക്‌ അടുത്തമാസം; മുകേഷ്‌ അംബാനിക്കും പങ്കാളിത്തം

image ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത്‌ പുത്തന്‍ അനുഭവം പകരുമെന്നു പ്രതീക്ഷിക്കുന്ന ഇതിഹാസ ടിവി ചാനല്‍-എപിക്‌ അടുത്തമാസം മധ്യത്തോടെ സംപ്രേഷണം ആരംഭിക്കും. കമ്പനിയില്‍ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയ്‌ക്കു പിന്നാലെ മുകേഷ്‌ അംബാനിയും പങ്കാളിത്തം ഉണ്ടാകും. ഇന്ത്യയുടെ ചരിത്രം, നാടോടിക്കഥകള്‍, ഇതിഹാസം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പരിപാടികളായിരിക്കും എപിക്‌ ടിവിയില്‍ അവതരിപ്പിക്കുക. വാള്‍ട്ട്‌ ഡിസ്‌നി മുന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ മഹേഷ്‌ സമട്ട്‌ ആണ്‌ എപിക്‌ ടിവി ആശയം മുന്നോട്ടുകൊണ്ടുവന്നത്‌. കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലായിരുന്നു രൂപീകരണം. കമ്പനിയില്‍ മഹീന്ദ്രയ്‌ക്കും അംബാനിക്കും 25.8% വീതം ഓഹരി പങ്കാളിത്തമുണ്ടാകുമെന്നു മാത്രമല്ല, ധനകാര്യ നിയന്ത്രണവും ലഭിക്കും. തുടക്കത്തില്‍ 100 കോടിയുടെ നിക്ഷേപം ഇരുകൂട്ടരും നടത്തുമെന്നു പ്രതീക്ഷിക്കുന്നു. സമട്ടിന്‌ കമ്പനിയില്‍ 48.5% ഓഹരി പങ്കാളിത്തമുണ്ടായിരിക്കും. അടുത്ത മാസം മധ്യത്തോടെ എപിക്‌ ചാനല്‍ സംപ്രേഷണം ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. റിലയന്‍സ്‌ പോര്‍ട്‌സ്‌ ആന്‍ഡ്‌ ടെര്‍മിനല്‍ ലിമിറ്റഡ്‌ എന്ന കമ്പനിയിലൂടെയാണ്‌ മുകേഷ്‌ എപിക്‌ ടിവിയിലേക്ക്‌ മൂലധനം ഒഴുക്കുന്നത്‌.