Breaking News

Trending right now:
Description
 
Jul 08, 2013

ഓഐസിസി ഓസ്ട്രേലിയ സ്വാതന്ത്ര ദിനാഘോഷം കൊണ്ടാടുന്നു

ജോർജ് തോമസ്‌
image ഓസ്ട്രേലിയ: ഇന്ത്യയുടെ സമര ചരിത്രത്തിലെ നാഴിക കല്ലായ സ്വാതന്ത്രദിനാഘോഷം ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി വളരെ വിപുലമായി ആചരിക്കുമെന്ന് ദേശീയ ജനറൽസെക്രട്ടറി ജോർജ് തോമസ്‌ അറിയിച്ചു. വിവിധ സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ്‌ 16,17 തീയതികളിൽ വിപുലമായ ചടങ്ങുകളോടെ ഇന്ത്യൻ സ്വാതന്ത്രദിനം ആചരിക്കും.
ഈ പരിപാടികളിൽ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ദേശീയ കമ്മറ്റി ഭാരവാഹികൾ പങ്കെടുക്കുകയും കെപിസിസി സർക്കുലർ ചടങ്ങിൽ വായിക്കുകയും ചെയ്യും. മെൽബണ്‍, സിഡ്നി, അഡലൈയ്ഡു, കാൻബറ, പെർത്ത്, ബ്രിസ്ബയിൻ, ഡാർവിൻ എന്നിവിടങ്ങളിൽ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകളിൽ കെപിസിസി പ്രസിഡന്റ്‌ ശ്രീ. രമേശ്‌ ചെന്നിത്തല, ശ്രീ. ജോസഫ്‌ വാഴക്കൻ എംഎൽഎ, കെ സുധാകരാൻ എം പി, ശ്രീ. പി ടി തോമസ്‌ എം പി, യൂത്ത് കോണ്‍ഗ്രെസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: സീൻ കുര്യാക്കോസ്, കെ സ് യു പ്രസിഡന്റ്‌ ജോയി എന്നിവർ ടെലിഫോണ്‍ സംഭാഷണത്തിലൂടെ ചടങ്ങുകളിൽ പ്രസംഗിക്കും.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ത്യാഗത്തിന്‍റെയും, സഹനത്തിന്‍റെയും ചരിത്രം കൂടിയായ സ്വാതന്ത്രദിനം, മനക്കരുത്ത്കൊണ്ടും, പോരാട്ടവീര്യംകൊണ്ടും തളരാതെ പോരാടിയ നമ്മുടെ ധീരദേശാഭിമാനികളെ സ്മരിക്കുവാനുള്ള അവസരമായി ഉപയോഗിക്കാം. ഭാരത ദേശീയത വിളിച്ചറിയിച്ച പരിപാവനമായ ചടങ്ങ് വിജയിപ്പിക്കുവാൻ എല്ലാ കോണ്‍ഗ്രസ്‌ അനുഭാവികളും സജീവമായി രംഗത്തിറങ്ങണമെന്നും പത്രക്കുറിപ്പിൽ ദേശീയ കമ്മറ്റി അറിയിച്ചു.