Breaking News

Trending right now:
Description
 
Jul 08, 2013

'ട്രീറ്റ് ടു വാച്ച്' പ്രോഗ്രാം ഹൃദ്യമായി

Mathew Moolacheril
image യോങ്കേഴ്സ്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ യുവജന നേതൃത്വത്തില്‍ യോങ്കേഴ്സില്‍ സംഘടിപ്പിച്ച ‘ട്രീറ്റ് ടു വാച്ച്’ പ്രോഗ്രാം ഹൃദ്യമായി കൊണ്ടാടി. കഴിഞ്ഞ വെള്ളിയാഴ്ച യോങ്കേഴ്സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക്ക് ലൈബ്രറിയുടെ ബ്രാഞ്ചിലായിരുന്നു പ്രോഗ്രാം നടന്നത്.

പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റിവാര്‍ട്ട് കസിന്‍സ്, യോങ്കേഴ്സ് സിറ്റി മേയര്‍ മൈക്ക് സ്പാനോ, ഡപ്പ്യൂട്ടി മേയര്‍ സൂസന്‍ ജെറി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പ്രസിഡന്റ് ജോസ് കാനാട്ട് യോഗനടപടികള്‍ വിശദീകരിക്കുകയും വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. രണ്ടാം വര്‍ഷത്തിലേക്കു കടന്ന ഷീലാ ചെറുവിന്റെ നേതൃത്വത്തിലുള്ള 'ഡയ്സി 2 ട്രൂപ്പ് 2646' നെയും നൂറാം വാര്‍ഷികം ആഘോഷിച്ച ഗേള്‍സ് സ്കൗട്ടിനെയും  യോഗം അനുമോദിച്ചു. കൂടാതെ ഇപ്പോള്‍ അമേരിക്കയില്‍ പര്യടനം നടത്തുന്ന ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുള്ള രാമ നാടക നികേത ശാസ്ത്രീയ നൃത്ത സംഘത്തെയും യോഗം അനുമോദിക്കുകയുമുണ്ടായി.

സാമൂഹിക സേവനത്തില്‍ യുവജനങ്ങള്‍ക്ക് പ്രചോദനമേകുന്ന ഡയ്സി 2 ട്രൂപ്പും, ഗേള്‍സ് സ്കൗട്ടും പോലുള്ള പ്രസ്ഥാനങ്ങള്‍ അമേരിക്കയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മേയര്‍ മൈക്ക് സ്പാനോ പറഞ്ഞു. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ എല്ലാ കമ്മ്യൂണിറ്റികളിലും തുടങ്ങണമെന്നും, താറുമാറായിക്കൊണ്ടിരിക്കുന്ന സാമൂഹിക ബന്ധങ്ങള്‍ പുനരുദ്ധീകരിക്കാന്‍ ഇതുപോലുള്ള ചെറു സംഘടനകളുടെ പ്രവര്‍ത്തനത്താല്‍ സാധിക്കുമെന്നും സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റിവാര്‍ട്ട് കസിന്‍സ് അഭിപ്രായപ്പെട്ടു. 

ഗുരു മഞ്ജുള രാമസ്വാമിയുടെ നേതൃത്വത്തില്‍ രാമനാടക നികേതനിലെ കലാപ്രതിഭകള്‍ , ലിസ ജോസഫിന്റെ ട്രൂപ്പിലെ ഹെലെന പൗലോസ്, മേഘ ജോര്‍ജ് എന്നിവരുടെ നൃത്ത പ്രദര്‍ശനങ്ങള്‍ ചടങ്ങിനു ഹൃദ്യതയേകി. യോങ്കേഴ്സ് ഡപ്പ്യൂട്ടി മേയര്‍ സൂസന്‍ ജെറി ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍ ലീലാ മാരേട്ട്, ഇന്‍ഡ്യന്‍ കൗണിസില്‍ ഓഫ് യോങ്കേഴ്സ് പ്രസിഡന്റ് ഫാ. വര്‍ഗീസ് ഏബ്രഹാം, സാക്ക് തോമസ്, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ജോര്‍ജ് കിരിയാന്തന്‍, സോണല്‍ ഡയറക്ടര്‍ തോമസ് കൂവള്ളൂര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു സംസാരിച്ചു. ഷീല ചെറുവിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.