Breaking News

Trending right now:
Description
 
Jul 08, 2013

വിക്ടോറിയന്‍ യംഗ്‌ അച്ചീവര്‍ പുരസ്‌കാരം മലയാളി ഡോക്‌ടര്‍ക്ക്‌

image മെല്‍ബണ്‍: ശാസ്‌ത്ര സാങ്കേതിക മേഖലകളില്‍ മികച്ച സംഭാവന നല്‍കുന്ന യുവപ്രതിഭകള്‍ക്കായുള്ള വിക്ടോറിയന്‍ യംഗ്‌ അച്ചീവര്‍ പുരസ്‌കാരം മലയാളിയായ ഡോ. എലിസബത്ത്‌ വര്‍ഗീസിന്‌.

വൃക്കരോഗ ചികില്‍സയ്‌ക്കുള്ള നൂതന മാര്‍ഗം വികസിപ്പിച്ചെടുത്തതാണ്‌ ഡോ. എലിസബത്തിനെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌. കോട്ടയം ചുങ്കം മുല്ലമംഗലം വര്‍ഗീസ്‌ ജോര്‍ജ്‌-ആനി ദമ്പതികളുടെ മകളും ബോബി ജോണിന്റെ ഭാര്യയുമാണ്‌ 29-കാരിയായ ഡോ. എലിസബത്ത്‌. വിക്‌ടോറിയ സര്‍വകലാശാലയിലെ കോളജ്‌ ഓഫ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ ബയോമെഡിസിന്‍ ഗവേഷകയും അധ്യാപികയുമായ എലിസബത്ത്‌ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്ന ഗവേഷണ പദ്ധതിയുടെ നേതൃസ്ഥാനവും അലങ്കരിക്കുന്നു.