Breaking News

Trending right now:
Description
 
Oct 10, 2012

ഗ്രേസ്‌ മെലഡിയസ്‌ ഓര്‍ക്കസ്‌ട്ര അഞ്ചാം വര്‍ഷത്തിലേക്ക്‌; ഗ്രേസ്‌ നൈറ്റ്‌ നവംബര്‍ 3-ന്‌

image ഗ്രേസ്‌ മെലഡിയസ്‌ ഓര്‍ക്കസ്‌ട്ര അഞ്ചാം വര്‍ഷത്തിലേക്ക്‌; ഗ്രേസ്‌ നൈറ്റ്‌ നവംബര്‍ 3-ന്‌ മെല്‍ബണ്‍: യുകെയിലെ പ്രശസ്‌തരായ ഗ്രേസ്‌ മെലഡിയസ്‌ ഓര്‍ക്കസ്‌ട്ര അഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കുന്നു. ഗ്രേസ്‌ നൈറ്റ്‌ 2009, 2010, 2011 നുശേഷം ഇത്തവണ നവംബര്‍ 3-നാണ്‌ 2012-ലെ ഗ്രേസ്‌ നൈറ്റ്‌ നടത്തുന്നത്‌. ഫര്‍ഹാമിലെ പോര്‍ട്ട്‌ചെസ്‌റ്റര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പ്രോഗ്രാമിലെ പ്രധാന ഐറ്റമായ "ഗാനമേള"യില്‍ യുകെയിലെ പ്രശസ്‌തരായ മുപ്പതില്‍ അധികം ഗായികാഗായകന്മാര്‍ പങ്കെടുക്കുന്നു. കൂടാതെ പ്രശസ്‌ത ഇന്ത്യന്‍ നാട്യ ഗ്രൂപ്പായ ക്ഷേത്രയിലെ നര്‍ത്തകര്‍ സന്തോഷ്‌ മേനോന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക്‌ നാടോടി നൃത്തരൂപങ്ങള്‍, വാസ്‌താ സൗതാല്‍ അവതരിപ്പിക്കുന്ന പഞ്ചാബി നാടോടി നൃത്തങ്ങള്‍, ലണ്ടന്‍ ജോക്കേഴ്‌സിന്റെ മിമിക്രി എന്നിവയും ഉണ്ടായിരിക്കും. സൗത്തിലെ പ്രശസ്‌ത മലയാളി അസോസിയേഷനുകളായ ഡോര്‍സെറ്റ്‌ കേരള കമ്മ്യൂണിറ്റി, സതാംപ്‌റ്റണ്‍ മലയാളി അസോസിയേഷന്‍, ചേതന ബോണ്‍മൗത്ത്‌, കല ഹാംപ്‌ഷെയര്‍ കേംബ്രിഡ്‌ജ്‌, ഓക്‌സ്‌ഫോര്‍ഡ്‌, ബെഡ്‌റോര്‍ഡ്‌, ചിചെസ്‌റ്റര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ബെഡ്‌ഫോര്‍ഡില്‍നിന്നുള്ള എടത്വ സ്വദേശിയായ സിജി പോളിന്റെ നേതൃത്വത്തില്‍ കേരളവിഭങ്ങള്‍ ലഭിക്കുന്ന ഭക്ഷണ വില്‍പനശാലകള്‍ കമ്മ്യൂണിറ്റി ഹാളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്‌. പ്രവേശനം സൗജന്യമാണെങ്കിലും പാസ്‌ മൂലം നിയന്ത്രിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നോബിള്‍ മാത്യു 07894445390 ഉണ്ണികൃഷ്‌ണന്‍ എ 07980378426 ജയ്‌ണ്‍ ടോം 07533432899 ജോര്‍ജ്‌ എടത്വ 07809491206 പരിപാടിയുടെ വേദിയും സമയവും Saturday November 3, 5pm Portchester Community Centre Westlands Grove, Fareham Hampshire PO16 9AD