Breaking News

Trending right now:
Description
 
Oct 10, 2012

തലച്ചോര്‍ തിന്നുന്ന അമീബ പാക്കിസ്ഥാനില്‍ മരണം വിതയ്‌ക്കുന്നു

image തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അമീബ പാക്കിസ്ഥാനില്‍ ഭീതി പരത്തുന്നു. മലിനജലത്തില്‍ മുങ്ങിക്കുളിക്കുന്നവരുടെ മൂക്കിലൂടെയൊണ്‌ അമീബ തലച്ചോറില്‍ എത്തുന്നതെന്നാണ്‌ കരുതപ്പെടുന്നത്‌. പാക്കിസ്ഥാനിലെ ഏറ്റവും ജനത്തിരക്കേറിയ നഗരമായ കറാച്ചിയിലാണ്‌ നെയ്‌ഗ്ലീരിയ ഫൗളേരി എന്ന പേരിലുള്ള അമീബ മരണം വിതച്ചത്‌. ഈ അമീബ ബാധിച്ചാല്‍ 98 ശതമാനം പേരും മരണത്തിനു കീഴടങ്ങും. ഒരാളില്‍നിന്ന്‌ മറ്റൊരാളിലേയ്‌ക്ക്‌ സാധാരണയായി ഈ രോഗം പടരാറില്ലത്രേ. തലവേദനയും മുക്കടപ്പും പനിയും വയറുവേദനയും മറ്റുമാണ്‌ ലക്ഷണങ്ങള്‍. അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ മരണം സംഭവിക്കും. എന്നാല്‍ മരിച്ചവരില്‍ പലരും അടുത്തകാലത്തൊന്നും നീന്തിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കിലും ഏതുവിധത്തിലാണ്‌ അമീബ തലച്ചോറിലെത്തിയതെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു.