Breaking News

Trending right now:
Description
 
Jul 07, 2013

നിയമസഭാ സമ്മേളനം നാളെ, സോളാര്‍ കത്തിക്കാന്‍ പ്രതിപക്ഷം, സിബിഐ അന്വേഷണത്തിന്‌ ഭരണകക്ഷി

മരുവര്‍ കുഴലി
image സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട നിയമസഭാ സമ്മേളനം വീണ്ടും കൂടുമ്പോള്‍ സോളാര്‍ പ്രശ്‌നം ഊതിക്കത്തിച്ച്‌ ഭരണകക്ഷിയെയും മുഖ്യമന്ത്രിയെയും കുടുക്കിലാക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. എന്നാല്‍, ജോസ്‌ തെറ്റയിലെതിരേ ഉയര്‍ന്ന ലൈംഗീകാരോപണം പ്രതിപക്ഷ മുനയൊടിക്കാന്‍ ഭരണകക്ഷി ആയുധമാക്കും.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. എന്നാല്‍, സിബിഐ അന്വേഷണം തന്നെയാകാമെന്നാണ്‌ ഭരണകക്ഷിയുടെ നിലപാട്‌. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജന്‍സിയല്ലാത്തതിനാലും വിശ്വാശ്യതയുള്ളതിനാലും സിബിഐ അന്വേഷണം വേണ്ടെന്നു പറയാന്‍ പ്രതിപക്ഷത്തിനു കഴിയില്ല. ഇതുവഴി സോളാര്‍ പ്രശ്‌നം കത്തിയമരാന്‍ ഇടയാകുമെന്ന പ്രതീക്ഷയിലാണ്‌ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കന്മാര്‍. 



എല്ലാകാര്യത്തിനും സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെടുന്ന പ്രതിപക്ഷം ഇപ്പോഴെന്താണ്‌ അതേക്കുറിച്ച്‌ പറയാത്തതെന്നാണ്‌ ആര്യാടന്‍ മുഹമ്മദ്‌ ഇതേക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ ചോദിച്ചത്‌. സിബിഐ അന്വേഷണത്തിലൂടെ പ്രതിപക്ഷത്തിന്റെ വായടയ്‌ക്കാമെന്ന ആത്മവിശ്വാസം ആര്യാടന്റെ ചോദ്യത്തിലുണ്ട്‌. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മുഖ്യമന്ത്രി പ്രതികരിച്ചില്ല.