Breaking News

Trending right now:
Description
 
Jul 07, 2013

വിംബിള്‍ഡണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റ്‌: മരിയന്‍ ബര്‍ത്തോളിന്‌ ചാമ്പ്യന്‍പട്ടം

image വിംബിള്‍ഡണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഫ്രഞ്ച്‌ താരം മരിയന്‍ ബര്‍ത്തോളി ചാമ്പ്യന്‍പട്ടമണിഞ്ഞു. ഫൈനലില്‍ ജര്‍മനിയുടെ സബീന്‍ ലിസിക്കയെയാണ്‌ ബര്‍ത്തോളി നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തകര്‍ത്തത്‌. സ്‌കോര്‍: 6-1, 6-4. ബര്‍ത്തോളിയുടെ ആദ്യ ഗ്രാന്‍ഡ്‌സ്‌ളാം കിരീട നേട്ടമാണിത്‌. ബര്‍ത്തോളിയുടെ ഉജ്ജ്വല ഫോമിനു മുന്നില്‍ നിഷ്‌പ്രഭമായ പ്രകടനമായിരുന്നു ലിസിക്കയുടേത്‌. പരിചയസമ്പത്തും ബര്‍ത്തോളിക്ക്‌ തുണയാകുകയായിരുന്നു. ആദ്യ മുപ്പത്‌ മിനിറ്റുകള്‍ക്കുള്ളില്‍ ബര്‍ത്തോളി ആദ്യ സെറ്റ്‌ സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ലിസിക്കക്ക്‌ കുറച്ച്‌ അവസരങ്ങള്‍ ലഭിച്ചെങ്കിലും ബര്‍ത്തോളി ചടുലമായ കളിയിലൂടെ ഇതെല്ലാം നിഷ്‌ഫലമാക്കുകയായിരുന്നു. ടെന്നീസ്‌ പ്രേമികള്‍ വനിതാ ഫൈനലില്‍ മരിയന്‍ ബര്‍ത്തോളിയും സബീന്‍ ലിസിക്കയും തമ്മിലുള്ള പോരാട്ടം ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ലോക വനിതാ ടെന്നീസ്‌ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ്‌ മരിയന്‍ ബര്‍ത്തോളി. 18 ആണ്‌ സബീന്‍ ലിസിക്കയുടെ റാങ്ക്‌.