Breaking News

Trending right now:
Description
 
Jul 06, 2013

സ്റ്റീഫന്‍ ദേവസിയും സംഘവും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍

image അഡ്‌ലൈഡ്‌: പ്രസിദ്ധ പിയാനിസ്റ്റ്‌ സ്റ്റീഫന്‍ ദേവസി, പ്രശസ്‌ത തമിഴ്‌ പിന്നണി ഗായകന്‍ ഹരിചരണ്‍ എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടി ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തുന്നു. ഇവര്‍ക്കൊപ്പം തെന്നിന്ത്യയിലെ ലോകപ്രസിദ്ധ ഫ്യൂഷന്‍ മ്യൂസിക്‌ ബാന്റായ സോളിഡും പങ്കെടുക്കുന്നു. അമൃത ടിവിയുടെ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലൂടെ പ്രശസ്‌തയായ രമ്യ വിനയ്‌കുമാറും പങ്കെടുക്കുന്നു.

ഓസ്‌കാര്‍ ഗ്രാമി അവാര്‍ഡ്‌ ജേതാവ്‌ എ.ആര്‍ റഹ്‌മാന്റെ ജയ്‌ഹോ വേള്‍ഡ്‌ ടൂര്‍ അടക്കം വിവിധ സംഗീത പരിപാടികളിലും ലണ്ടന്‍ ഫിന്‍ഹാര്‍മോണിക്‌ ഓര്‍ക്കസ്‌ട്രയിലും പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യന്‍ പിയാനിസ്റ്റാണ്‌ സ്റ്റീഫന്‍ ദേവസി. കൂടാതെ പ്രശസ്‌ത മ്യൂസിക്‌ ബാന്റായ റെക്‌സ്‌ ബാന്റിലും അംഗമാണ്‌.

ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡ്‌, മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത്‌, ഡാര്‍വിന്‍ തുടങ്ങിയ സ്ഥലങ്ങളിലും സിംഗപ്പൂരിലും സംഘം പരിപാടികള്‍ അവതരിപ്പിക്കും.

ഓസ്‌ട്രേലിയയിലെ സംഗീതപരിപാടികളുടെ ബുക്കിംഗിന്‌ മനോജ്‌ ബേബി 0412 751 065, ഏബ്രഹാം പാലക്കാട്‌ 0433 322 876. email sdevassyinavs@gmail.com