Breaking News

Trending right now:
Description
 
Jul 06, 2013

മുന്‍ ലോകസുന്ദരിക്ക്‌ മര്‍ദ്ദനം; ഭര്‍ത്താവിനെതിരെ പരാതി

image ഭര്‍ത്താവിന്റെ ഉപദ്രവം സുന്ദരിയായ ഭാര്യയോട്‌. ദേഹോപദ്രവും പതിവായതോടെ അടങ്ങിയിരിക്കാന്‍ അവര്‍ക്കായില്ല. ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനക്കേസുമായി മുന്‍ ലോകസുന്ദരി പൊലീസിനെ സമീപിച്ചു. 1999 ല്‍ ലോകസുന്ദരിപ്പട്ടം നേടിയ യുക്താ മുഖിയാണ്‌ ഭര്‍ത്താവ്‌ പ്രിന്‍സ്‌ തൂളിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത്‌. ഭര്‍ത്താവ്‌ ദേഹോപദ്രവമേല്‍പിക്കുന്നുവെന്ന്‌ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. പരാതിപ്രകാരം ഐപിസി സെക്ഷന്‍ 498 എ, 377 എന്നീ വകുപ്പുകള്‍ ചുമത്തി ഭര്‍ത്താവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി അമ്പോലി പൊലീസ്‌ സ്റ്റേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായുള്ള ബിസിനസുകാരനും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാണ്‌ പ്രിന്‍സ്‌ തൂളി. ഇയാള്‍ക്കെതിരേ യുക്താ മുഖി നേരത്തെയും പല തവണ പരാതികള്‍ നല്‍കിയിരുന്നു. ഇരുപതാം വയസില്‍ 1999 ലാണ്‌ യുക്താ മുഖി ലോകസുന്ദരിപ്പട്ടം നേടുന്നത്‌. പിന്നീടായിരുന്നു കാമുകനായിരുന്ന പ്രിന്‍സ്‌ തൂളിയുമായുള്ള വിവാഹം.