Breaking News

Trending right now:
Description
 
Jul 06, 2013

ആമസോണ്‍ ഡോട്ട്‌ കോമില്‍ ഇലക്ട്രോണിക്‌ ഉത്‌പന്നങ്ങള്‍ റെഡി

image ആമസോണ്‍ ഡോട്ട്‌ കോമിന്റെ ഇന്ത്യന്‍ പോര്‍ട്ടലായ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ ഇരുപതിനായിരത്തിലേറെ പുതിയ ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍ വിപണനത്തിനു സജ്ജമായി. മൂന്നു പുതിയ സ്റ്റോറുകളാണ്‌ ആമസോണ്‍ ഇന്ത്യ പുതുതായി തുറന്നത്‌. മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും കാമറയും ഫോട്ടോഗ്രാഫി ഉത്‌പന്നങ്ങളും, പോര്‍ട്ടബിള്‍ മീഡിയ പ്ലെയര്‍. ബുക്കുകള്‍, ചലച്ചിത്രങ്ങള്‍, ടിവി ഷോകള്‍ എന്നിവയുടെ സ്റ്റോറുകള്‍ ഈ മാസമാദ്യം തന്നെ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ ആരംഭിച്ചിരുന്നു. ഇതു കൂടാതെ കിന്‍ഡില്‍ നിരയില്‍പ്പെട്ട ഇ-റീഡറുകള്‍, ബുക്കുകള്‍, കിന്‍ഡില്‍ ഫയര്‍ ഫാബ്‌ലെറ്റുകള്‍ എന്നിവയും ആമസോണ്‍ ഇന്ത്യയില്‍ വിപണനത്തിനു സജ്ജീകരിച്ചിട്ടുണ്ട്‌. നോകിയ, എച്ച്‌റ്റിസി, മൈക്രോമാക്‌സ്‌, ബ്ലാക്ക്‌ബെറി, സാംസംഗ്‌, സെന്‍ഹെയ്‌സര്‍, പാനസോണിക്ക്‌, സോണി, കാനണ്‍, നിക്കോണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ എല്ലാം ഉത്‌പന്നങ്ങള്‍ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ ലഭ്യമാണ്‌. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ എല്ലാ പര്‍ച്ചേസുകള്‍ക്കും സൗജന്യ ഷിപ്പിംഗ്‌ ആമസോണ്‍ ഡോട്ട്‌ ഇന്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.