Breaking News

Trending right now:
Description
 
Jul 05, 2013

സാംസങ്‌ അവതരിപ്പിക്കുന്നു 27 ലക്ഷം രൂപയുടെ അള്‍ട്രാ ഹൈഡെഫനിഷന്‍ ടിവി

image
സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ ആദ്യ അള്‍ട്രാ ഹൈഡെഫിഷന്‍ ടെലിവിഷന്‍ യുഎച്ച്‌ഡിടിവി 85എസ്‌9 വിപണിയില്‍. ടെലിവിഷന്‍ ഡിസൈനുകളുടെ അടിസ്ഥാന സങ്കല്‍പത്തെ തിരുത്തിയെഴുതുന്ന ഈ മോഡല്‍ പുതിയൊരു ദൃശ്യാനുഭവത്തിനാണ്‌ തുടക്കം കുറിക്കുന്നു. മനോഹരമായ ഒരു ഫ്രെയിമില്‍ ഫ്‌ളോട്ട്‌ ചെയ്യുന്ന 85 ഇഞ്ച്‌ ഡിസ്‌പ്ലേ ആണ്‌ ഈ അള്‍ട്രാ എച്ച്‌ഡി ടെലിവിഷന്‍. ടിവിയിലേക്ക്‌ ആകെ ഒറ്റ കേബിള്‍ കണക്ഷന്‍ മാത്രം മതിയാവുന്ന വണ്‍കണക്‌ട്‌ ആണ്‌ ഇതിന്റെ മുഖ്യമായൊരു സവിശേഷത. മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ക്കൊപ്പം 120 വാട്ട്‌ ശബ്‌ദവും നല്‍കുന്ന ഈ ടെലിവിഷന്റെ സ്‌പീക്കറുകള്‍ ആവട്ടെ ടിവിയുടെ ഫ്രെയിമില്‍ ആണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌





സാധാരണ ഫുള്‍ എച്ച്‌ഡി ടിവികളെക്കാള്‍ നാലിരട്ടി മികച്ച റെസല്യൂഷന്‍ ആണ്‌ അള്‍ട്രാ എച്ച്‌ഡി ടിവി നല്‍കുന്നത്‌. കേരളമടക്കം ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ എല്ലാം ലഭ്യമായ സാംസങ്‌ അള്‍ട്രാ എച്ച്‌ഡി ടിവിയുടെ വില 27 ലക്ഷം രൂപയാണ്‌.