Breaking News

Trending right now:
Description
 
Jul 05, 2013

പ്രവാസ ജീവിതത്തില്‍ മലയാളത്തിന്റെ പ്രസക്തി: സംവാദം

image

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളികളുടെ കൂട്ടായ്‌മയായ ബാലകൈരളിയില്‍ പ്രവാസ ജീവിതത്തില്‍ മലയാളത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച്‌ ചര്‍ച്ച സംഘടിപ്പിക്കുന്നു. ജൂലൈ 7ന്‌ ഞായറാഴ്‌ച 2.30ന്‌ സിഡ്‌നിയിലാണ്‌ ചര്‍ച്ച.

മലയാളമണ്ണിന്റെ നറുരുചികള്‍ നാവിലൂറുന്ന, മലയാണ്മ നഷ്ടപ്പെടാത്ത ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ ഈ ചര്‍ച്ചയില്‍ പങ്കു ചേരാം. പ്രമുഖരായ വൃക്തികള്‍ നയിക്കുന്ന ചര്‍ച്ചയിലേക്ക്‌ എല്ലാവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:balakairali@gmail.com