Breaking News

Trending right now:
Description
 
Jul 05, 2013

ലണ്ടനില്‍ നൈറ്റ്‌ വിജില്‍ ജൂലൈ 14 വെള്ളിയാഴ്ച

ലാസര്‍ മുളക്കല്‍
image
ലണ്ടനില്‍ ജൂലൈ 14 നു വെള്ളിയാഴ്ച രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണി വരെ 
നൈറ്റ്‌ വിജില്‍ നടക്കും.ഫാ ജോര്‍ജ് പനക്കല്‍ നൈറ്റ്‌ വിജില്‍ നയിക്കും.
ദിവ്യബലി ,ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍ ,ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍ ,
വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍ ,ആന്തരിക ശുദ്ധി പകരുന്ന ആരാധനയിലും പങ്കെടുത്തു
സമൃദ്ധിയുടെയും സമ്പന്നതയുടെയും  നാട്ടിലേക്ക്  ജാഗ്രതയോടെ നമ്മെ നയിച്ച ആ ദിവ്യനാഥന്റെ
സന്നിധിയില്‍ ആത്മനിറവിന്റെ ഒരു രാത്രി പ്രാര്‍ത്ഥനയില്‍ ആയിരിക്കുവാന്‍  ഏവരെയും
ലണ്ടനിലെ അപ്പ്‌ടന്‍ പാര്‍ക്ക്‌ ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തിലേക്ക് സ്വാഗതം
ചെയ്യുന്നതായി സംഘാടകര്‍  അറിയിച്ചു.

നൈറ്റ്‌ വിജിലിന്റെ കുടുതല്‍ വിവരങ്ങള്‍ക്ക് ക്രിസ്റ്റി  07828708849 തോമസ്‌ 07903719707
എന്നിവരുമായി ബന്ധപ്പെടുക
പള്ളിയുടെ വിലാസം  OUR LADY OF COMPASSION CHURCH ,  UPTON PARK , LONDON , UK
 NEAR BY :- UPTON PARK TUBE STATION --LONDON UNDERGROUND