Breaking News

Trending right now:
Description
 
Jul 05, 2013

ആര്‍ച്ച് ബിഷപ്പ് മാര്‍ കുരിയാക്കോസ് ഭരണികുളങ്ങരയ്ക്ക് ഫിലാഡല്‍ഫിയയില്‍ വമ്പിച്ച സ്വീകരണം

മാത്യു മൂലേച്ചേരില്‍
image

ഫിലാഡല്‍ഫിയ: ഫരീദബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ഫിലാഡല്‍ഫിയയില്‍ വമ്പിച്ച സ്വീകരണം നല്‍കി. സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി റവ: ഡോ. അഗസ്ത്യന്‍ പാലക്കാപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 18-ന് ആയിരുന്നു അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചത്.

അന്നു നടന്ന ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികനായിരുന്നു. ദിവ്യബലിക്കു ശേഷം സ്വീകരണ സമ്മേളനത്തില്‍ വച്ച് അദ്ദേഹം ഫരീദാബാദിലും, ഡല്‍ഹിയിലും ആവിഷ്കരിച്ചിട്ടുള്ള നൂതനമായ ഭരണ സമ്പ്രദായത്തെപ്പറ്റി വിവരിച്ചു. തിരുസഭയിലെ എല്ലാ ഘടകങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള പിതാവിന്റെ ഭരണപാടവത്തെ ബഹു. പാലക്കാപ്പറമ്പിലച്ചന്‍ മുക്തകണ്ഠം പ്രശംസിച്ചു.

ഇടവകയിലെ യുവജനങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച 'റോക്ക് ഓഫ് യൂത്ത് ഇന്‍ ദി ചര്‍ച്ച്' എന്ന സെമിനാറില്‍ പിതാവ് യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം ക്ലാസ്സെടുത്തു സംസാരിച്ചു. അദ്ദേഹം സ്വന്തം ജീവിതാനുഭവവും, സഭാ മാതാവ് തനിക്കു നല്‍കിയ അനേകം അനുഗ്രഹങ്ങളെയും നിറഞ്ഞ സദസ്സിനു പങ്കുവച്ചു. സഭാ മാതാവിനെ അതിന്റെ പരിശുദ്ധിയില്‍ കാത്തുപരിപാലിക്കേണ്ട ചുമതല യുവജനങ്ങളില്‍ നിക്ഷിപ്തമാണെന്ന് കുട്ടികളെ പ്രബോധിപ്പിക്കുകയുമുണ്ടായി.

തുടര്‍ന്നു നടന്ന സ്നേഹവിരുന്നിനും മറ്റു കലാപരിപാടികള്‍ക്കും ഇടവകയിലെ കലാനൈപുണ്യമുള്ള കലാപ്രതിഭകളും, യുവജനങ്ങളും പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു.