Breaking News

Trending right now:
Description
 
Jul 05, 2013

ട്രീറ്റ് ടു വാച്ച് ജൂലൈ 5 ന് യോങ്കേഴ്സില്‍

മാത്യു മൂലേച്ചേരില്‍
image

യോങ്കേഴ്സ്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ യുവജന നേതൃത്വത്തില്‍ യോങ്കേഴ്സില്‍ 'ട്രീറ്റ് ടു വാച്ച്' പ്രോഗ്രാം സംഘടിപ്പിക്കുന്നു. തദവസരത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുള്ള രാമ നാടക നികേതന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന ശാസ്ത്രീയ നൃത്ത സംഘത്തെ അനുമോദിക്കുന്നതുമായിരിക്കും. യോങ്കേഴ്സ് സിറ്റി മേയര്‍ മൈക്ക് സ്പാനോ, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റിവാര്‍ട്ട് കസിന്‍സ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും.

സാമൂഹിക സേവനത്തില്‍ യുവനങ്ങളെ ബോധവല്‍ക്കരിക്കുയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡയ്സി 2 ട്രൂപ്പ് 2646  രണ്ടാം വര്‍ഷത്തിലേക്ക് കടന്നതിലുള്ള അനുമോദനത്തിനും ഗേള്‍സ് സ്കൗട്ടിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതു. യോങ്കേഴ്സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക്ക് ലൈബ്രറിയില്‍ (ബ്രാഞ്ച്) വച്ച് ജൂലൈ 5 (വെള്ളി) വൈകിട്ട് 2 മണി മുതല്‍ 5 മണിവരെയായിരിക്കും പരിപാടി നടക്കുന്നത്. നൃത്ത സംഘത്തോടൊപ്പമെത്തിയിരിക്കുന്ന കലാകാരന്മാരുടെ കലാപ്രകടനം ചടങ്ങിനു ഹൃദ്യതയേകും. ഏവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കാനാട്ടും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷീലാ ചെറുവും അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:- ഷീല ചെറു: 914-361-1360, ജോസ് കാനാട്ട്: 516-354-6