Breaking News

Trending right now:
Description
 
Jul 05, 2013

പുതിയ പദ്ധതികളുമായി മൊബൈല്‍ഫോണ്‍ കമ്പനികള്‍

image രാജ്യത്തിന്റെ ഏതു ഭാഗത്തു സഞ്ചരിക്കുമ്പോഴും റോമിംഗ്‌ ചാര്‍ജുകള്‍ ഈടാക്കാതെ ഇന്‍കമിംഗ്‌ കോളുകള്‍ സൗജന്യമാക്കാനുള്ള പ്ലാനുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വോഡഫോണ്‍, ഐഡിയ, എയര്‍ ടെല്‍ കമ്പനികള്‍ രംഗത്ത്‌. ഒരു ദിവസം അഞ്ചു രൂപയ്‌ക്ക്‌ നാഷണല്‍ റോമിംഗിനുള്ള താരിഫ്‌ വൗച്ചര്‍ അവതരിപ്പിച്ചാണ്‌ വോഡഫോണ്‍ രംഗത്തുവന്നിരിക്കുന്നത്‌. പ്ലാന്‍ പ്രകാരം റോമിംഗില്‍ പുറത്തേക്കു വിളിക്കുന്ന കോളിന്‌ സെക്കന്‍ഡിന്‌ 1.5 പൈസ ഈടാക്കും. ഇതിനുപുറമേ പ്രീ പെയിഡ്‌ ഉപയോക്താക്കള്‍ക്ക്‌ 71 രൂപയ്‌ക്കു റീ ചാര്‍ജ്‌ ചെയ്‌താല്‍ റോമിംഗ്‌ കോള്‍ ഒരു മാസത്തേക്ക്‌ സൗജന്യമായി ലഭിക്കും. പോസ്‌റ്റ്‌ പെയിഡ്‌ ഉപയോക്താക്കള്‍ക്ക്‌ 75 രൂപയ്‌ക്ക്‌ റീചാര്‍ജ്‌ ചെയ്‌താല്‍ ഈ സൗകര്യം ലഭിക്കും. 230- 240 രൂപയുടെയും 35- 40 രൂപയുടെ രണ്ടു പുതിയ വാല്യു വൗച്ചറുകളാണ്‌ ഐഡിയ പുറത്തിറക്കുന്നത്‌. ലോക്കല്‍, എസ്‌ടിഡി, ഐഎസ്‌ഡി, എസ്‌എംഎസുകള്‍ക്ക്‌ ഹോം സര്‍ക്കിളില്‍ ഒരേ നിരക്ക്‌ ഈടാക്കുന്നതാണ്‌ പ്ലാന്‍. ഇതിനു പുറമേ 35-40 രൂപയുടെ വൗച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇന്‍കമിംഗ്‌ റോമിംഗ്‌ കോളുകള്‍ക്ക്‌ മിനിറ്റിന്‌ 75 പൈസയ്‌ക്ക്‌ സ്വീകരിക്കാം. 230-240 രൂപയുടെ വൗച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇന്‍കമിംഗ്‌ കോളുകള്‍ക്ക്‌ തികച്ചും സൗജന്യമായും കോളുകള്‍ സ്വീകരിക്കാം. 30 ദിവസത്തേക്ക്‌ 79 രൂപയുടെ വൗച്ചറാണ്‌ എയര്‍ടെല്‍ പ്രീ പെയിഡ്‌ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുന്നത്‌. പോസ്‌റ്റ്‌ പെയിഡ്‌ ഉപയോക്താക്കള്‍ക്കായി 75 രുപയുടെ പ്രത്യേകം താരിഫും എയര്‍ ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്‌