Breaking News

Trending right now:
Description
 
Jul 05, 2013

നിസാന്റെ ജനപ്രിയ കാറുകളില്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തി

image നിസാന്റെ ജനപ്രിയ കാറുകളില്‍ ഒന്നായ മൈക്രയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൈക്ര ആക്‌ടീവെന്ന പേരില്‍ എത്തിയിരിക്കുന്ന പുതിയ മോഡല്‍ വിലക്കുറവിന്റെ പേരില്‍ വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ്‌ നിസാന്‍. മൂന്നരലക്ഷം രൂപയാണ്‌ മുംബൈ എക്‌സ്‌ ഷോറും പ്രാരംഭവില. പുഷ്‌ ബട്ടണ്‍ സ്റ്റാര്‍ട്ട്‌, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തുടങ്ങിയ പ്രത്യേകതകളോടു കൂടി എത്തുന്ന മൈക്രോ ആക്‌ടീവിനു 19.3 കിലോമീറ്റര്‍ മൈലേജാണ്‌ നിസാന്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. മൈക്രയുടെ നിലവിലുള്ള മോഡലിന്റെ പെട്രോള്‍ വേരിയന്റിനു 4.8 മുതല്‍ 6.4 ലക്ഷം രൂപാ വരെയാണ്‌ വില. ഡീസല്‍ മോഡലിന്‌ 5.9 ലക്ഷം മുതല്‍ 7.1 ലക്ഷം രൂപവരെയാണ്‌ ഇന്ത്യന്‍ വിപണിയിലെ വില. എന്നാല്‍ മൈക്ര ആക്ടീവിന്റെ പെട്രോള്‍ മോഡല്‍ മാത്രമാണ്‌ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്‌.