Breaking News

Trending right now:
Description
 
Jul 04, 2013

ജ്യോതിഷ പണ്ഡിതന്‍ ഡോ. ജയനാരായണ്‍ജി ഫ്ലോറിഡയില്‍

Mathew Moolacheril
image ന്യൂയോര്‍ക്ക്: അമേരിക്കയിലെത്തിയിരിക്കുന്ന ഡോ. ജയനാരയണ്‍ജി ജൂലൈ 4 മുതല്‍ 9 വരെ ഫ്ലോറിഡയില്‍ ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ചികിത്സാകേന്ദ്രമായ ആചാര്യ ആയുര്‍വേദഗ്രാമത്തിലെ പ്രധാന ഭിഷഗ്വരനുമായ അദ്ദേഹം, ഹസ്ത രേഖ പ്രവചനങ്ങള്‍ കൂടാതെ ജാതക പരിശോധന, പ്രശ്നം, മുഹൂര്‍ത്തം, രത്നം, യന്ത്രം, വാസ്തു എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമാണ്.

യു.എ.ഇ പ്രസിഡന്റ്, ബ്രിട്ടീഷ് ഹോം മിനിസ്റ്റര്‍ , ഒമാന്‍ ഇന്‍ഡസ്ട്രീസ് മിനിസ്റ്റര്‍ , ഉക്രെയിന്‍ ഹോംമിനിസ്റ്റര്‍ , സോണിയാ ഗാന്ധി, എ.കെ. ആന്റണി, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്, കെ.കരുണാകരന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സേവനം അനുഭവിച്ചിട്ടുള്ള പ്രമുഖ വ്യക്തികളില്‍ ചിലരാണ്. കൂടാതെ 42 രാജ്യങ്ങളിലായി ലക്ഷക്കണക്കിനു ആളുകള്‍ക്ക് അവരുടെ കുടുംബം, ആരോഗ്യം, ബിസിനസ്, വിദ്യാഭ്യാസം, വൈവാഹിക ജീവിതം എന്നിവകളില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് ഇതിനോടകം അദ്ദേഹം പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു കൊടുത്തിട്ടുമുണ്ട്. ജ്യോതിഷ ചക്രവര്‍ത്തി തുടങ്ങിയ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുള്ളയാളാണ് അദ്ദേഹം.

ജൂലൈ 1 മുതല്‍ 3 വരെയും 10 മുതല്‍ 18 വരെയും ഹൂസ്റ്റണിലും, 19 മുതല്‍ 20 വരെ ചിക്കാഗോയിലും, 21 മുതല്‍ 23 വരെ ന്യൂയോര്‍ക്കിലും അദ്ദേഹം ഉണ്ടായിരിക്കും. ഫ്ലോറിഡയില്‍ നടക്കുന്ന കെഎച്എന്‍.എ കണ്‍വെന്‍ഷനോടനുബന്ധിച്ച് എത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ സേവനം ജാതിമത ഭേദമെന്യേ സകലര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : സുനില്‍ : 347-589-6782, ശശിധരന്‍ നായര്‍ : 832-860-0371, ഗണേഷ് നായര്‍ : 914-826-1677