Breaking News

Trending right now:
Description
 
Jul 04, 2013

ഇന്ത്യയില്‍നിന്നുള്ള യോഗയ്‌ക്ക്‌ അമേരിക്കയില്‍ അംഗീകാരം

image ഇന്ത്യയില്‍നിന്നു പ്രചരിച്ച യോഗയ്‌ക്ക്‌ അമേരിക്കയില്‍ അംഗീകാരം നല്‍കികൊണ്ട്‌ കോടതിവിധി. അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായി യോഗ മാറിയെന്ന്‌ കാലിഫോര്‍ണിയ കോടതിയുടെ വിധി യോഗയ്‌ക്ക്‌ പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന അംഗീകാരത്തിനുള്ള ഉദാഹരണമായി മാറി. കിഴക്കിന്റെ മതാചാരങ്ങള്‍ കാലിഫോര്‍ണിയയിലെ സ്‌കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനെതിരേ ചില മാതാപിതാക്കള്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ്‌ ജഡ്‌ജി ജോണ്‍ മേയര്‍ യോഗയുടെ മതേതരത്വം വ്യക്തമാക്കിയത്‌. ഹിന്ദുത്വം പ്രചരിപ്പിക്കുന്നതിനായാണ്‌ യോഗ അഭ്യസിപ്പിക്കുന്നതെന്നായാരിരുന്നു ഹര്‍ജിയില്‍ മാതാപിതാക്കളുടെ ആരോപണം. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ്‌ കേസില്‍ കോടതിയുടെ വിധി വന്നത്‌. യോഗാചാര്യന്‍മാരെയും പരിശീലിക്കുന്നവരേയും മറ്റും വിചാരണ ചെയ്യുകയും കോടതി മുറിയില്‍ യോഗാഭ്യാസം നേരില്‍ കണ്ടുമെല്ലാം കോടതി തെളിവു ശേഖരിച്ചു. യോഗയുടെ അടിവേരുകള്‍ മതാചാരങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും അമേരിക്കന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നതായി കോടതി വിലയിരുത്തി.