Breaking News

Trending right now:
Description
 
Jul 04, 2013

ഇന്ത്യക്കാര്‍ക്ക്‌ അഭിമാനമായി ശ്രീനിധി

image മൂന്നു വര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ നിന്ന്‌ യുകെയിലെത്തിയ പതിനൊന്നുകാരി ഇന്ത്യക്കാര്‍ക്കു മൊത്തം അഭിമാനമാകുന്നു. ബ്രിട്ടനിലെ ചാനല്‍ 4 നടത്തിയ ആദ്യത്തെ ചൈല്‍ഡ്‌ ജീനിയസ്‌ മത്സരത്തില്‍ വിജയിയായത്‌ ശ്രീനിധി പ്രകാശ്‌ എന്ന ഈ കുരുന്നുപെണ്‍കുട്ടിയാണ്‌. പതിനൊന്നുവയസില്‍ താഴെയുള്ളവര്‍ക്കായി നടത്തിയ മാസ്‌ററര്‍മൈന്‍ഡ്‌ മത്സരത്തില്‍ രണ്ടായിരം പേരെ പിന്തള്ളിയാണ്‌ ശ്രീനിധി വിജയിയായത്‌. ഡിബേറ്റിംഗ്‌, ലോജിക്‌, മെന്റല്‍ അരിതമെറ്റിക്‌, സ്‌പെല്ലിംഗ്‌, ജനറല്‍ നോളജ്‌ എന്നിവയിലായിരുന്നു മത്സരം. തമിഴ്‌നാട്‌ സ്വദേശികളായ രാമന്റെയും സുജയുടെയും പുത്രിയാണ്‌ ഈ മിടുക്കി. മൂന്നുവയസുകാരന്‍ സച്ചിന്‍ സഹോദരനാണ്‌.

അവസാന റൗണ്ടില്‍ കടുകട്ടിയായിരുന്നു മത്സരം. 52 കാര്‍ഡുകളുടെ ഓര്‍ഡര്‍ കൃത്യമായി ഓര്‍ത്തെടുത്തുംകുട്ടികളുടെ ടെന്‍ഷന്‍ കണ്ട്‌ കാണികള്‍ക്കും ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നത്ര കഠിനം. ഒളിംപിക്‌സ്‌ മത്സരങ്ങളില്‍ ഇത്രയും സമ്മര്‍ദ്ദമില്ലെന്നായിരുന്നു സൈക്ലിംഗ്‌ ഗോള്‍ഡ്‌ മെഡലിസ്‌റ്റായ ക്രിസ്‌ ഹോയുടെ ട്വിറ്റര്‍ സന്ദേശം. 
Champ: But her parents say she is not driven by achievement

മത്സരത്തില്‍ പങ്കെടുത്ത മറ്റുള്ള പലരുടെയും അമ്മമാര്‍ കുട്ടികളെ മത്സരത്തിനായി കഠിനമായി പരിശീലിപ്പിക്കുമ്പോള്‍ കാര്യമായ പരിശീലനമൊന്നുമില്ലാതെയാണ്‌ ശ്രീനിധി മത്സരിച്ചതെന്ന്‌ അമ്മ ജയ പറയുന്നു.

പന്ത്രണ്ട്‌ വയസില്‍ താഴെയുള്ളവരിലെ വേള്‍ഡ്‌ സ്‌ക്രാബിള്‍ ചാമ്പ്യനാണ്‌ ശ്രീനിധി. ആഴ്‌ചയില്‍ ഒരു മണിക്കൂര്‍ മാത്രമാണ്‌ ശ്രീനിധി പരിശീലനത്തിനായി ചെലവഴിക്കുന്നത്‌. ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറിയാണ്‌ ശ്രീനിധിയുടെ പ്രിയ സുഹൃത്ത്‌. ഇഷ്ടപ്പെടുന്ന വാക്കുകള്‍ ഐപാഡില്‍ കുറിച്ചുവയ്‌ക്കുന്നതാണ്‌ രീതി. നോവലുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുസ്‌തകങ്ങള്‍ വായിക്കും.
Unbeatable: Shrinidhi excelled at Scrabble from an early age

മൂന്നുവയസുള്ളപ്പോള്‍തന്നെ ശ്രീനിധിയുടെ ബുദ്ധിയുടെ പ്രതിഭ വ്യക്തമായിരുന്നു. ആ പ്രായത്തില്‍ 200 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയാന്‍ ശ്രീനിധിക്കു കഴിയുമായിരുന്നു. ക്രിക്കറ്റ്‌ മത്സരങ്ങളില്‍ വിവിധ രാജ്യക്കാര്‍ വീശുന്ന പതാകകള്‍ തിരിച്ചറിഞ്ഞായിരുന്നു ഈ നേട്ടത്തിലേയ്‌ക്കെത്തിയത്‌.