Breaking News

Trending right now:
Description
 
Jul 04, 2013

കരുണ ചാരിറ്റീസ് ഇരുപതാം വാർഷികം ആഘോഷിച്ചു

വിനീത നായർ
image കഴിഞ്ഞ 20 വർഷങ്ങളായി  ന്യൂയോർക്ക്‌  ആസ്ഥാനമാക്കി  പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ കരുണ ചാരിറ്റീസിന്റെ വാർഷിക  പരിപാടികളും അത്താഴവിരുന്നും  ജൂണ്‍ 1ന് ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലിൽ വിജയകരമായി നടത്തി. കരുണ ചാരിറ്റീസ് അംഗങ്ങൾ ഉൾപ്പടെ 150ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. 
വൈസ് പ്രസിഡന്റ്‌ ജയന്തി കൃഷ്ണൻറെ സ്വാഗത പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു. കരുണ ചാരിറ്റീസ് സ്ഥാപകയും ചെയർപേഴ്സനും ആയ ലേഖ ശ്രീനിവാസനും, പ്രസിഡന്റ്‌ സുജാത നായരും കരുണയുടെ മറ്റു ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുജാത നായർ അധ്യക്ഷ പ്രസംഗം നടത്തി. കരുണ ചാരിറ്റീസിന്റെ  ഉത്ഭവവും  നാളിതുവരെയുള്ള പ്രവർത്തനങ്ങളും വിശദീകരിച്ച സുജാത, ടീം അംഗങ്ങളുടെ   അർപ്പണമനോഭാവത്തെയും പരിശ്രമങ്ങളെയും പ്രശംസിച്ചു. 

CHHAYA കമ്മ്യൂണിറ്റി ടെവലപ്മെന്റ്  കോർപൊറേഷൻ സ്ഥാപകയും  പ്രസിഡന്ടുമായ  സീമ അഗ്നാനി ചടങ്ങിൽ  മുഖ്യാതിഥിയായി  പങ്കെടുത്തു. കരുണ ചാരിറ്റീസുമായി യോജിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ  വ്യാപിപ്പിക്കാൻ CHHAYAക്ക് താല്പര്യം ഉണ്ടെന്ന്  സീമ  അറിയിച്ചു. റോക്ക്ലൻഡ്‌  കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, 
ന്യൂജേഴ്സി സ്റ്റേറ്റ് അസംബ്ലിമാൻ ഉപേന്ദ്ര ചിവുക്കുള, പാരിഖ് വേൾഡ് വൈട് മീഡിയ ചെയർമാൻ ഡോ. സുധീർ പാരിഖ്, ഡോ. സുധാൻഷു പ്രസാദ്‌, അനിയൻ ജോർജ്,  ആണ്ട്രൂ പാപ്പച്ചൻ, അലക്സ്‌ കോശി എന്നിവർ കരുണ ചാരിറ്റീസ് ലോകമെമ്പാടും  നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. 

തുടർന്ന് സ്വാതി ജയ്‌ശങ്കർ, ലയ മനോജ്‌, മായ രാമകൃഷ്ണൻ, റിയ പവിത്രൻ, നിധി കുമാർ, അമാന്ട  ട്രോട്ട്, സാറ സവോയ്, ഡോ. ലക്ഷ്മി നന്ദിനി മൂർത്തി തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലില്ലി കാവാലത്തിന്റെ  നേതൃത്വത്തിൽ റാഫിൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷീല ശ്രീകുമാർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

1993ൽ ലേഖ  ശ്രീനിവാസൻ തുടങ്ങിവെച്ച കരുണയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്‌  ന്യൂയോർക്ക്‌, ന്യൂജേഴ്സി, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ നിന്നുള്ള  ഒരു സംഘം വനിതകൾ ആണ്. 2013 ജനുവരി 4 ന്  സ്റ്റയ്പിൽറ്റൻ യൂണിയൻ അമേരിക്കൻ മേതോടിസ്റ്റ്‌ എപിസ്കോപ്പൽ ചർച്ച് നടത്തിയ ഡോ. മാർട്ടിൻ ലൂതർ കിംഗ്‌ '  സെലിബ്രയ്റ്റ്‌ ദി ഡ്രീം' അവാർഡ്‌ നിശയിൽ  കരുണ ചാരിറ്റീസിനെ ആദരിച്ചിരുന്നു.