Breaking News

Trending right now:
Description
 
Jul 03, 2013

ലെനോവോയുടെ പുതിയ പേഴ്‌സണല്‍ കംപ്യൂട്ടര്‍ മോഡലുകള്‍

image പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണിയിലെ മുന്‍നിരക്കാരായ ലെനോവോ പുതിയ പിസി മോഡലുകളുമായി കേരള വിപണിയില്‍. ലെനോവോ ഐഡിയസെന്റര്‍ ബി540, ഐഡിയസെന്റര്‍ ഡി540, ഐഡിയപാഡ്‌ വൈ500, ഐഡിയപാഡ്‌ ഇസഡ്‌500, ലെനോ വോ എ1000, ലെനോവോ ലിന്‍ക്‌സ്‌ എന്നീ പുതിയ മോഡലുകളാണ്‌ ലെനോവോ വിപണിയില്‍ അവതരിപ്പിക്കുന്നത്‌.

കുടുംബത്തിന്റെ ഉപയോഗത്തിനും വിനോദങ്ങള്‍ക്കും ഉചിതമായ മോഡലാണ്‌ ഐഡിയ സെന്റര്‍ ബി540, സി540 എന്നിവ. സാധാരണ നോട്ട്‌ബുക്കുകളെക്കാള്‍ 25% കനം കുറ ഞ്ഞ മോഡലുകളാണ്‌ ഐഡിയപാഡ്‌ സീരീസിലെ പുതിയ നോട്ട്‌ബുക്കുകള്‍. ടാബ്‌ലെറ്റും ലാപ്‌ടോപ്പുമായി ഉപയോഗിക്കാവുന്ന, 16 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്‌ നല്‍കുന്ന മോ ഡലാണ്‌ ലെനോവോ ലിന്‍ക്‌സ്‌ കെ3011. വോയ്‌സ്‌ കോളിംഗ്‌, ജിപിആര്‍സ്‌, വൈഫൈ, ഡോള്‍ബി സൗണ്ട്‌ സവിശേഷതകളുള്ള ഏഴിഞ്ച്‌ ടാബ്‌ലെറ്റാണ്‌ ലെനോവോ എ1000.