Breaking News

Trending right now:
Description
 
Jul 03, 2013

മുഖ്യമന്ത്രിയുടെസാമ്പത്തിക ഉപദേഷ്ടാവും വയലാര്‍ രവിയുടെ മകനും പങ്കാളിയായ സികിത്സ കെയറിനെതിരെ വിജിലന്‍സ്‌ അന്വേഷണം

image തിരുവനന്തപുരം: 108 ആംബുലന്‍സ്‌ നടത്തിപ്പിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ മുഖ്യമന്ത്രി ഉത്തരവിട്ടു. ആംബുലന്‍സ്‌ അനധികൃതമായി ഓടിച്ച്‌ സര്‍ക്കാരില്‍ നിന്ന്‌ അനധികൃതമായി രൂപ തട്ടിയെടുത്തുവെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ ഷാഫി മേത്തര്‍, കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ കൃഷ്‌ണ, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തുന്ന കമ്പനിക്ക്‌ സര്‍ക്കാര്‍ വഴിവിട്ട്‌ സഹായം നല്‌കിയിരുന്നതായി വി.എസ്‌ ആരോപിച്ചിരുന്നു. എന്നാല്‍ വി.എസിന്റെ പ്രതസ്‌താവനക്കെതിരെ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ ഷാഫി മേത്തര്‍ പറഞ്ഞു ആരോപണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം വേണമെന്ന്‌ അദ്ദേഹം പറഞ്ഞു.

മുബൈ ആസ്ഥാനമായ സികിത്സ കെയര്‍ കമ്പനിക്കാണ്‌ നാഷണല്‍ റൂറല്‍ ഹെല്‍ത്തിന്റെ 108 ആംബുലന്‍സിന്റെ നടത്തിപ്പ്‌ ചുമതല. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ അടിയന്തര ചികിത്സ സഹായം എത്തിക്കുന്ന ആംബുലന്‍സിന്‌ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ പ്രതിമാസം 2000 കിലോമീറ്ററാണ്‌ ഓടേണ്ടത്‌. ഇതിന്‌ 1,06,000 രൂപ സര്‍ക്കാര്‍ നല്‌കിയിരുന്നത്‌. അധികമായി ഓടുന്ന കിലോമീറ്ററിന്‌ 53 രൂപ നല്‌കണമെന്നുമാണ്‌ കരാര്‍ വ്യവസ്ഥ.  ഈ വ്യവസ്ഥ മുന്‍ നിറുത്തി 6000 കിലോമീറ്റര്‍ വരെ ആംബുലന്‍സ്‌ അധിക സര്‍വീസ്‌ നടത്തിയിരുന്നതായി 108 ആംബൂലന്‍സിലെ നഴ്‌സുമാര്‍ ആരോപിച്ചിരുന്നു. 

സികിത്സ കെയറിന്റെ ആദ്യകാല പ്രമോട്ടറും സഹസ്ഥാപകനുമായിരുന്നു താനെന്ന്‌ ഷാഫി പറഞ്ഞു   2008- ല്‍ ഡയറക്ടര്‍ സ്ഥാനം താന്‍ രാജിവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.  ഇപ്പോള്‍ കമ്പനിക്ക്‌ 100 ഓഹരികളുണ്ട്‌.   തനിക്ക്‌ ഓഹരിയുള്ള മേത്തര്‍ ആന്‍ഡ്‌ കമ്പനിക്കും സികിത്സയില്‍ ഓഹരിയുണ്ട്‌.  താനാണ്‌ കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന്‌ ഷാഫി മേത്തര്‍ പറഞ്ഞു.