Breaking News

Trending right now:
Description
 
Jul 03, 2013

മദ്യലഹരിയിലായ താരം ടോയിലെറ്റെന്നു കരുതി തുറക്കാന്‍ ശ്രമിച്ചത്‌ വിമാനത്തിന്റെ വാതില്‍

image മദ്യം തലയ്‌ക്കുപിടിച്ചാല്‍ ടോയിലെറ്റുപോലും ഏതെന്നറിയാന്‍ കഴിയില്ല. മദ്യത്തിന്‌ ഇത്ര കഴിവുണ്ടെന്നു തെളിയിച്ചിരിക്കുകയാണ്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരം. ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനത്തിലാണ്‌ നാടകീയ രംഗങ്ങള്‍ കഴിഞ്ഞദിവസം ഉണ്ടായതായി റിപ്പോര്‍ട്ടുള്ളത്‌. കരീബിയന്‍ രാജ്യമായ സെന്റ്‌ ലൂസിയയില്‍നിന്ന്‌ ഇംഗ്ലണ്ടിലെ ഗാട്‌വിക്കിലേക്കു പോവുകയായിരുന്ന ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനത്തിന്റെ വാതില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരം മദ്യലഹരിയില്‍ തുറക്കാന്‍ ശ്രമിച്ചു. വിമാനം 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു ടോയിലറ്റില്‍ പോകണമെന്നു താരത്തിന്‌ തോന്നിയത്‌. ഒട്ടും താമസിച്ചില്ല; ടോയിലെറ്റെന്നു കരുതി വിമാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കാനായി താരത്തിന്റെ ശ്രമം. ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ ജഴ്‌സി അണിഞ്ഞെത്തിയ താരം വാതിലിനടുക്കലെത്തി പലകുറി തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ചില സഹതാരങ്ങള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ യാത്രക്കാര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഫ്‌ളൈറ്റ്‌ അറ്റന്‍ഡര്‍മാര്‍ എത്തി ഇയാളെ തടയുകയായിരുന്നു. മദ്യലഹരിയില്‍ ബോധമില്ലാത്ത പ്രവര്‍ത്തി ചെയ്‌ത കളിക്കാരന്റെ പേര്‌ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ടീം. എട്ടു മണിക്കൂര്‍ യാത്ര ആറു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു താരം പ്രകടനം കാഴ്‌ചവച്ചത്‌. ക്രിക്കറ്റ്‌ താരം വിമാനത്തില്‍ കയറും മുന്‍പ്‌ നാലു മണിക്കൂറോളം തുടര്‍ച്ചയായി മദ്യപിക്കുകയായിരുന്നു എന്നാണ്‌ വിവരം. തനിക്ക്‌ തെറ്റു പറ്റിയതാണെന്ന്‌ കളിക്കാരന്‍ പിന്നീട്‌ സെക്യൂരിറ്റിയോട്‌ പറഞ്ഞു. ഇതേത്തുടര്‍ന്ന്‌ കൂടുതല്‍ നടപടി സ്വീകരിക്കേണ്ട എന്ന്‌ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.