Breaking News

Trending right now:
Description
 
Jul 02, 2013

സുജാത സിംഗ്‌ പുതിയ വിദേശകാര്യ സെക്രട്ടറിയാകും

image ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ സുജാത സിംഗ്‌ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. മലയാളിയായ രഞ്‌ജന്‍ മത്തായി വിരമിക്കുന്ന ഒഴിവിലാണു നിയമനം. സുജാത സിംഗിനെ വിദേശകാര്യ സെക്രട്ടറിയാക്കാനുള്ള ശിപാര്‍ശയ്‌ക്കു പ്രധാനമന്ത്രി അംഗീകാരം നല്‍കി. ചോക്കില അയ്യര്‍, നിരുപമ റാവു എന്നിവര്‍ക്കു ശേഷം വിദേശകാര്യ സെക്രട്ടറി തലത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ്‌ 1976 ബാച്ചിലെ ഐഎഫ്‌എസ്‌ ഓഫീസറും 59കാരിയുമായ സുജാത. മുന്‍ ഗവര്‍ണറും ഇന്റലിജന്‍സ്‌ ബ്യൂറോ മേധാവിയുമായിരുന്ന ടി.വി. രാജേ ശ്വറിന്റെ മകളാണ്‌. സീനിയറായ സുജാതയ്‌ക്കു പകരം ജൂണിയറും ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായ എസ്‌. ജയശങ്കറെ നിയമിക്കാനായിരുന്നു പ്രധാനമന്ത്രി താത്‌പര്യം പ്രകടിപ്പിച്ചിരുന്നത്‌. ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അതിര്‍ത്തി തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിലും സ്‌തുത്യര്‍ഹമായ സേവനം നിര്‍വഹിച്ചതിന്റെ പേരിലായിരുന്നു ഇത്‌. എന്നാല്‍, ജയശങ്കറെ നിയമിച്ചാല്‍ രാജിവയ്‌ക്കുമെന്നു വിദേശകാര്യ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്നു സുജാത സിംഗിനെ സെക്രട്ടറിയാക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം പ്രധാനമന്ത്രിയോടു ശിപാര്‍ശ ചെയ്യുകയായിരുന്നു. ജൂലൈ 31 നാണ്‌ രഞ്‌ജന്‍ മത്തായി വിരമിക്കുന്നത്‌.