Breaking News

Trending right now:
Description
 
Oct 09, 2012

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ വിശ്വ മലയാളി മഹോത്സവം

image വേള്‍ഡ്‌ മലയാളി കൗണ്‍സിലും കേരള ഗവണ്‍മെന്റും സംയുക്തമായി കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ 2012 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ `വിശ്വ മലയാളി മഹോത്സവം' സംഘടിപ്പിക്കുന്നു.

രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയാണ്‌ `വിശ്വ മലയാളി മഹോത്സവം' ഉദ്‌ഘാടനം ചെയ്യുന്നത്‌. രണ്ടാം ദിവസമായ ഒക്ടോബര്‍ 31 പ്രവാസി മലയാളികള്‍ക്കായാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. ആ ദിവസത്തെ എല്ലാ പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലും (ഡബ്ലിയു.എം.സി) ദുബായ്‌ ആസ്ഥാനമായ ഗള്‍ഫ്‌ ആര്‍ട്‌സ്‌ & ലിറ്റററി അക്കാദമി (ഗാല)യും ചേര്‍ന്നാണ്‌.

അന്നേ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ സാഹിത്യകലാ ചര്‍ച്ചകള്‍, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, രാത്രിയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റേയും ഗാലയുടേയും ചെയര്‍മാനായ ഐസക്‌ ജോണ്‍ പട്ടാണിപ്പറമ്പില്‍, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ജോണി കുരുവിള എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിത്ത്‌ എം ചാക്കോ 0870557783 സാബു കല്ലിങ്ങല്‍ 0872955272 സെറിന്‍ ഫിലിപ്പ്‌ 0879646100 തോമസ്‌ ആന്റണി 0872450049