Breaking News

Trending right now:
Description
 
Jul 02, 2013

കുട്ടനാട്‌ കാത്തലിക്‌ അസോസിയേഷന്‍ വാര്‍ഷികം ദര്‍ശനപുരത്ത്‌ ഏഴിന്‌

image ആലപ്പുഴ: കുട്ടനാട്‌ കാത്തലിക്‌ അസോസിയേഷന്‍ (കെ.സി.എ) വാര്‍ഷികവും സെന്റ്‌ തോമസ്‌ ദിനാചരണവും 2013 ജൂലൈ ഏഴിന്‌ ഞായറാഴ്‌ച സംഘടിപ്പിക്കും.

ദര്‍ശനപുരത്ത്‌ വൈകുന്നേരം അഞ്ചിനു ചേരുന്ന പൊതുസമ്മേളനം കെ.സി.എ ഡയറക്ടര്‍ ഫാ.സിറിയക്‌ തുണ്ടിയില്‍ സി.എം.ഐ ഉദ്‌ഘാടനം ചെയ്യും. കൈതവന വിമല ഹൃദയനാഥ പള്ളി വികാരി ഫാ.ജയിംസ്‌ കുന്നില്‍ മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ്‌ ജോസഫ്‌ കുഞ്ചെറിയ അധ്യക്ഷത വഹിക്കും. സെക്രട്ടറി അഡോള്‍ഫ്‌ സേവ്യര്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ആലപ്പുഴയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച തച്ചില്‍ മാത്തൂത്തരകന്റെ ഇരുനൂറാം ചരമവാര്‍ഷിക അനുസ്‌മരണ പ്രഭാഷണം തോമസ്‌ കാളാശേരി നടത്തും.

വിവാഹജീവിതത്തില്‍ അന്‍പതു വര്‍ഷം പിന്നിട്ട ദമ്പതികളെ ചടങ്ങില്‍ ആദരിക്കും. കൈതവന, കളര്‍കോട്‌, പള്ളാത്തുരുത്തി മുനിസിപ്പല്‍ വാര്‍ഡുകളില്‍ താമസിക്കുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ ഫാ.തോമസ്‌ മൂര്‍ സി.എം.ഐ മെമ്മോറിയല്‍ അവാര്‍ഡും സമ്മാനിക്കും.

സമ്മേളത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ ദര്‍ശനപുരം വാഴ്‌ത്തപ്പെട്ട ജോണ്‍ 23-ാം മാര്‍പാപ്പാ പള്ളിയില്‍ ദിവ്യബലി ഉണ്ടായിരിക്കും.