Breaking News

Trending right now:
Description
 
Jul 02, 2013

ജെന്റില്‍മാനായി തെറ്റയിലിന്‌ വഴി പിഴച്ചത്‌ എവിടെ ? പാര്‍ട്ടിക്ക്‌ തെറ്റയിലിന്റെ ഒളിച്ചു കളിയില്‍ അസംതൃപ്‌തി

image
രാഷ്ട്രീയ ജീവിത്തില്‍ മാത്രമല്ല വക്കീലായും സമൂഹ മധ്യത്തില്‍ ജെന്റില്‍മാന്‍ എന്ന പേര്‌ നേടിയെടുത്ത തെറ്റയില്‍ ലൈംഗികപവാദകേസില്‍ ഉള്‍പ്പെട്ടതിനു ശേഷം അഞ്‌ജാതവാസത്തിലാണ്‌. ഹൈക്കോടതി പബ്ലിക്‌ പ്രൊസിക്യുട്ടറായിരുന്ന തെറ്റയില്‍ തന്റെ ഔദ്യോഗിക ജീവിതത്തിലും ധര്‍മ്മിഷ്‌ഠനായിരുന്നുവെന്ന്‌ സുഹൃത്തക്കളുടെ സാക്ഷ്യം.

കേസുകള്‍ ഏറ്റെടുക്കുന്നതില്‍ പോലും അദ്ദേഹത്തിന്‌ ചില നിബന്ധനകളൊക്കെ ഉണ്ടായിരുന്നത്രെ.
പബ്ലിക്‌ പ്രൊസിക്യൂട്ടറായിരുന്ന കാലത്ത്‌ ചില കൊലപാതകക്കേസുകള്‍ എത്ര പണം നല്‌കിയാലും എടുക്കാന്‍ പോലും തയാറാവില്ലായിരുന്നുവെന്ന്‌ ചില വക്കീല്‍ സുഹൃത്തുക്കള്‍ പറയുന്നു. ഈ ധര്‍മിഷ്‌ഠതയില്‍ പിണങ്ങി ചില ജൂണിയര്‍ വക്കീലന്മാര്‍ അദ്ദേഹത്തെ വിട്ടുപോകുക പോലും ചെയ്‌തിരുന്നു.


തെറ്റയിലിന്റെ സൗമ്യശീലയായ ഭാര്യ ഡെയ്‌സി രാഷ്ട്രീയ ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ കാര്യമായ ഇടപെടലുകള്‍ നടത്താറില്ലെങ്കിലും തെറ്റയിലിന്റെ നിഴല്‍ പോലെ കൂടെയുണ്ട്‌. എംഎല്‍എ ഹോസ്‌റ്റലില്‍ നിയമസഭ നടക്കുമ്പോള്‍ മിക്കവാറും കാണും. കാന്റീന്‍ ഭക്ഷണം കഴിച്ച്‌ കഴിയുന്ന എംഎല്‍എമാരെ ഡെയ്‌സിയുടെ കൈപുണ്യം അറിയാന്‍ തെറ്റയില്‍ രാഷ്ട്രീയ ഭേദമില്ലാതെ ക്ഷണിക്കാറുമുണ്ട്‌. ഇടതു വലതു ചര്‍ച്ചകളില്‍ സൗമ്യനായ തെറ്റയിലിന്‌ കാര്യമായ റോളാണ്‌ പലപ്പോഴും ഉള്ളത്‌. 

എന്നാല്‍ ലൈംഗീകപവാദത്തില്‍ തെറ്റയില്‍ ഉള്‍പ്പെട്ടതിനെക്കാള്‍ പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ അജ്ഞാതവാസമാണ്‌.

വിവാദം ഉണ്ടായപ്പോള്‍ മാധ്യമങ്ങളില്‍ കൂടി പ്രതികരിക്കാന്‍ തയാറായ അദ്ദേഹം ഒന്‍പതു ദിവസമായി യാതൊന്നും സംസാരിക്കാന്‍ തയാറാകുന്നില്ല. മാധ്യമങ്ങളോട്‌ മാത്രമല്ല ബന്ധുക്കളോടും സുഹൃത്തക്കളോടും അദ്ദേഹം സംസാരിക്കാന്‍ തയാറാവുന്നില്ലെന്ന്‌ അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു.

മാനസികമായ തകര്‍ന്ന അദ്ദേഹം എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന്‌ ഭയന്ന്‌ ഭാര്യയും അടുത്ത സുഹൃത്തുക്കളും കാവല്‍ നില്‍ക്കുന്നതായി പറയപ്പെടുന്നു. ഇന്നലെ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ ഭാര്യ ഡെയ്‌സി വിതുമ്പിയതും തികച്ചും അസനിഗ്‌ധമായ അവസ്ഥയില്‍ നിന്നാണ്‌. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനും സമൂഹത്തെ നേരിടാനും നിയമ വഴിയിലൂടെ കാര്യങ്ങള്‍ നടത്താനുമാണ്‌ അടുത്ത സുഹൃത്തക്കള്‍ ഉപദേശിക്കുന്നത്‌.

എന്നാല്‍ അദ്ദേഹം ആരോടും സംസാരിക്കാതെ നിശബ്ദനായിരിക്കുന്ന ഘട്ടത്തിലാണ്‌ ഭാര്യ വാര്‍ത്ത സേേമ്മളനം നടത്താന്‍ പാര്‍ട്ടി സമര്‍ദ്ദത്തെതുടര്‍ന്ന്‌ നിര്‍ബന്ധിതയായത്‌.
വക്കീലായ തെറ്റയിലിന്‌ ഈ ലൈംഗികപവാദക്കേസില്‍ ശിക്ഷിക്കപ്പെടില്ല എന്നറിയാമെങ്കിലും പുത്രവധുവുമായി ശാരീരിക വേഴ്‌ച നടത്തിയെന്ന ആരോപണമാണ്‌ അദ്ദേഹത്തെ തകര്‍ത്തതെന്ന്‌ കുടുംബസുഹൃത്ത്‌ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌ തെറ്റയിലിന്റെ ഈ നിലപാട്‌. ഉന്നത നേതാക്കള്‍ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെങ്കിലും ആരോടും വ്യക്തമായി ഒന്നും പറയാതെ അദ്ദേഹം നിശബ്ദത പാലിക്കുകയാണെന്ന്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ പറഞ്ഞു. താന്‍ തെറ്റുകാരനല്ലെന്നു മാത്രം പറയുന്ന തെറ്റയിലിന്റെ നടപടി നാളെ ചേരുന്ന സംസ്ഥാനകമിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

സിപിഐ ഒഴിച്ചുള്ള പാര്‍ട്ടികള്‍ തെറ്റയിലിന്‌ പിന്തുണ നല്‌കുന്നുണ്ട്‌. എന്നിട്ടും തെറ്റയില്‍ സംസാരിക്കാത്തത്‌ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലനാക്കുന്നു.