Breaking News

Trending right now:
Description
 
Jul 02, 2013

ശാലുവിന്റെ കയ്യില്‍ സിഡി ബോംബുകള്‍: അറസ്‌റ്റ്‌ ചെയ്‌താല്‍ സംസ്ഥാന- കേന്ദ്ര മന്ത്രിസഭകള്‍ കുലുങ്ങും

image
തിരുവനന്തപുരം: അടിക്കുമെന്ന്‌ പറഞ്ഞാല്‍ പോലും നാട്ടുകാര്‍ക്കെതിരെ കേസെടുത്ത്‌ ലോക്കപ്പിലിടുന്ന തിരുവഞ്ചൂരിന്റെ പോലീസ്‌ ശാലുവിന്റെ കനപ്പിച്ചു നോക്കുവാന്‍ പോലും ഭയപ്പെടുന്നു.   ഇതിന്റെ പിന്നില്‍ തെറ്റയിലിന്റേതിനെക്കാള്‍ മികച്ച സിഡികള്‍ ശാലുവിന്റെ കയ്യില്‍ ഉള്ളതുകൊണ്ടാണെന്ന്‌ രഹസ്യമായ പരസ്യം.

ഇന്നലെ വാര്‍ത്ത ലേഖകരുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പതറിയ തിരുവഞ്ചൂരിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതും അതാണ്‌.  ശാലുവിന്റെ  വീട്ടില്‍ വെറുതേ പോയ വഴിക്ക്‌ ഇത്തിരി നേരം ഭരതനാട്യം കാണാന്‍ കയറിയവരിലും കുച്ചിപ്പടിയുടെ സ്റ്റെപ്പുകള്‍ പഠിച്ചവരിലും കേന്ദ്ര മന്ത്രിമാര്‍ മുതല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍, ചില ഹരിതവാദികള്‍ വരെയുണ്ട്‌.  ശാലുവിനെ കൂടുതല്‍ ചോദ്യം ചെയ്‌താല്‍ അവര്‍ പറയുന്ന രഹസ്യങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ പ്രതിച്ഛായയെപോലും പ്രതികൂലമായി ബാധിക്കും. ശാലുവിന്റെ കയ്യില്‍ സരിതയുടെ ഒരു ലാപ്‌ ടോപ്പും സിഡികളുമുണ്ടെന്ന്‌ പറയപ്പെടുന്നു. ശാലുവിനെ തൊടാന്‍ ആഭ്യന്തര മന്ത്രി ഭയക്കുന്നതിന്റെ പിന്നില്‍ അവരുടെ കയ്യിലെ സിഡി ബോംബാണെന്ന്‌ പറയപ്പെടുന്നു.

ശാലു ബിജുവിനെ രക്ഷപ്പെടാന്‍ സ്വന്തം ഫോണ്‍ നല്‌കി സഹായിച്ചതും സോളാര്‍ തട്ടിപ്പില്‍ ശാലുവിനുള്ള പങ്ക്‌ വ്യക്തമാക്കുന്ന വ്യക്തമായ പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്തതും മുഖ്യമന്ത്രി ഉള്‍പെടെയുള്ളവരെ പ്രതിസ്ഥാനത്ത്‌ നിറുത്തുവാന്‍ സാധാരണക്കാരനെ പ്രേരിപ്പിക്കുന്നു.ശാലുവിനെ അറസ്റ്റ്‌ ചെയ്യാന്‍ അനുമതി നല്‌കാത്തതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും അസംതൃപ്‌തരാണ്‌.