Breaking News

Trending right now:
Description
 
Jul 02, 2013

സൗദി നിതാഖത്ത്‌ സമയ പരിധി നവംബര്‍ 4വരെ നീട്ടി

image

ജിദ്ദ: മുപ്പത്‌ ലക്ഷം വരുന്ന പ്രവാസികള്‍ക്ക്‌ സമാശ്വാസമേകിക്കൊണ്ട്‌ നിതാഖത്ത്‌ സമയ പരിധി നവംബര്‍ നാലു വരെ നീട്ടി സൗദി രാജാവ്‌ ഉത്തരവായി. ബുധനാഴ്‌ച നിതാഖത്ത്‌ പരിധി അവസാനിക്കാനിരിക്കെയാണ്‌ ഇന്ന്‌ മന്ത്രി സഭായോഗം കൂടി ഈ തീരുമാനത്തില്‍ എത്തിയത്‌.
വിശുദ്ധ റംസാന്‍ ആരംഭിക്കുന്നതു കൊണ്ടു മാത്രമല്ല ഈ തീരുമാനം, നിര്‍മാണ തൊഴിലാളികള്‍ കൂട്ടത്തോടെ രാജ്യം വിട്ടത്‌ രാജ്യത്തെ നിര്‍മാണ മേഖലയെ സ്‌തംഭിപ്പിച്ചു. നിതാഖത്തിനെക്കുറിച്ച്‌ പഠിച്ച കമിറ്റിയും നിതാഖത്ത്‌ നിയമത്തില്‍ ഇവു വരുത്താന്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിതാഖത്ത്‌ നിയമത്തില്‍ ഇളവു വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നാലുമാസകാലയളവില്‍ വീസയില്‍ മാറ്റം വരുത്തുവാന്‍ തൊഴിലാളികള്‍ക്ക്‌ സാധിക്കും. എന്നാല്‍ അനധികൃത താമസക്കാരെ പുറത്താക്കും എന്നതില്‍ വിട്ടുവിഴ്‌ചയില്ലെന്ന്‌ സൗദി മന്ത്രാലയം വ്യക്തമാക്കി.