Breaking News

Trending right now:
Description
 
Jul 02, 2013

സാഹസിക നൃത്തം വേദിയില്‍ അവതിപ്പിച്ച നര്‍ത്തകി വീണു മരിച്ചു

image ലോക പ്രശസ്‌ത കനേഡിയന്‍ ഡാന്‍സ്‌ ട്രൂപ്പായ സെര്‍ക്‌ ദു സൊലേയുടെ നര്‍ത്തകി സാറാ ഗുയാര്‍ഡ്‌ ഗില്ലറ്റ്‌ (31) പ്രകടനത്തിനിടെ 50 അടി ഉയരത്തില്‍നിന്നു വീണ്‌ മരിച്ചു. ലൊസാഞ്ചല്‍സില്‍ നിറഞ്ഞ സദസിനു മുന്നില്‍ നടന്ന പ്രകടനം നൃത്തത്തിന്റെ ഭാഗമാണെന്നാണ്‌ ആദ്യം കാണികള്‍ കരുതിയത്‌. അപകടം ആണെന്ന്‌ അറിഞ്ഞതോടെ കാണികളുടെ ഇടയില്‍നിന്നു നിലവിളികള്‍ ഉയര്‍ന്നു. പരിപാടി ഉടന്‍ നിര്‍ത്തി സാറയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലില്‍ ബന്ധിപപ്പിച്ചിരുന്ന ചരടില്‍ തൂങ്ങില്‍ വേദിയില്‍നിന്ന്‌ 50 അടി ഉയരത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ കാലിലെ കെട്ടില്‍നിന്ന്‌ ഊര്‍ന്ന്‌ താഴേയ്‌ക്ക്‌ വീണാണ്‌ അപകടം ഉണ്ടായതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. വീഴ്‌ച സുരക്ഷാവലയം ഇല്ലാത്ത സ്ഥലത്തായതിനാലണ്‌ അപകടമുണ്ടായതും. സര്‍ക്കസും നൃത്തവും നാടകവും സംയോജിപ്പിച്ചുള്ള പ്രകടനമാണ്‌ കനേഡിയന്‍ ട്രൂപ്പിന്റേത്‌. സാഹസിക നൃത്ത പ്രകടനങ്ങളിലാണ്‌ ട്രൂപ്പ്‌ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്‌്‌. അതുകൊണ്ടുതന്നെ ലോകത്തെമ്പാടും ഇവര്‍ക്ക്‌ ആരാധകരുമുണ്ട്‌. കാ നൃത്ത ശില്‍പത്തിലെ പ്രധാന നര്‍ത്തകിയായിരുന്നു സാറ. 2006 മുതലാണ്‌ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്‌.