Breaking News

Trending right now:
Description
 
Jul 02, 2013

ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആദ്യ ചാക്രിയലേഖനം വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും

image ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ഒന്നാമത്തെ ചാക്രികലേഖനം വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. വിശ്വാസത്തെപ്പറ്റിയുള്ള ഈ ചാക്രികലേഖനത്തിന്റെ ശീര്‍ഷകം ലൂമന്‍ ഫിദേയി (വിശ്വാസത്തിന്റെ വെളിച്ചം) എന്നതാണ്‌. ഈ വിഷയത്തെപ്പറ്റി ഒരു ചാക്രികലേഖനത്തിനു ബനഡിക്ട്‌ പതിനാറാമന്‍ തുടക്കമിട്ടതാണ്‌. മുന്‍ഗാമിയുടെ ആശയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചുള്ളതാകും ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ചാക്രികലേഖനം എന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബനഡിക്‌ട്‌ പതിനാറാമന്‍ മൂന്നു ചാക്രികലേഖനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഉപവി, സ്‌നേഹം, പ്രത്യാശ എന്നിവയെപ്പറ്റിയായിരുന്നു അവ. ജോണ്‍ പോള്‍ രണ്ടാമന്റെ വകയായി പതിന്നാലു ചാക്രികലേഖനങ്ങള്‍ ഉണ്ട്‌. വെള്ളിയാഴ്‌ച കര്‍ദിനാള്‍ മാര്‍ക്‌ ഒലെയും ആര്‍ച്ച്‌ബിഷപ്പുമാരായ ഗെര്‍ഹാര്‍ഡ്‌ മ്യൂണറും റിനോ ഫിസിക്കെള്ളയും ചേര്‍ന്നു ചാക്രികലേഖനം സമര്‍പ്പിക്കും. സാര്‍വത്രിക സഭയ്‌ക്കും സന്മനസുള്ള എല്ലാവര്‍ക്കുമായി സാമൂഹികവും മതപരവുമായ വിഷയങ്ങളില്‍ ഉദ്‌ബോധനം നല്‌കാനാണു മാര്‍പാപ്പമാര്‍ ചാക്രികലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നത്‌.