Breaking News

Trending right now:
Description
 
Oct 09, 2012

മലങ്കര കാതോലിക്കേറ്റ്‌ ശതാബ്ദി ആഘോഷസമാപനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നവംബര്‍ 25-ന്‌

image മലങ്കര സഭയില്‍ കാതോലിക്കേറ്റ്‌ സ്ഥാപിക്കപ്പെട്ടിട്ട്‌ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന ഈ വര്‍ഷത്തില്‍ ശതാബ്ദി ആഘോഷസമാപനം എറണാകുളം മറൈന്‍ ഡ്രൈവില്‍വച്ച്‌ നടത്തപ്പെടുന്നു. നവംബര്‍ 25-ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ പൗരസ്‌ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്നു. ഇന്ത്യടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, എച്ച്‌. എച്ച്‌. ദലൈലാമ, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.