Breaking News

Trending right now:
Description
 
Jul 01, 2013

എയര്‍ ഇന്‍ഡ്യ :ഓസ്‌ട്രേലിയയിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ ആഗസ്റ്റ്‌ 29 മുതല്‍

image എയര്‍ ഇന്‍ഡ്യ ആഗസ്റ്റ്‌ 29 മുതല്‍ ഓസ്‌ട്രേലിയയിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തും. നീണ്ട പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്ത്യയില്‍ നിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ നേരിട്ടുള്ള സര്‍വീസ്‌ പുനരാരംഭിക്കുന്നത്‌. ബോയിംങ്ങ്‌ 787 ഡ്രീം ലൈനര്‍ എയര്‍ക്രാഫ്‌റ്റ്‌ ആയിരിക്കും ഉപയോഗിക്കുക. 

ഡല്‍ഹി, സിഡ്‌നി,മെല്‍ബണ്‍, തുടങ്ങിയ ത്രികോണ സര്‍വീസാണ്‌ ആഗസ്‌റ്റ്‌29ന്‌ തുടങ്ങുക. 256 സീറ്റുകളാണ്‌ ഇ എയര്‍ക്രാഫ്‌റ്റിന്‌ ഉള്ളത്‌. 18യെണ്ണം ബിസിനസ്‌ ക്ലാസാണ്‌.

നാല്‌ ദിവസം ഡല്‍ഹി-സിഡ്‌നി - മെല്‍ബണും മൂന്നുദിവസം ഡല്‍ഹി -മെല്‍ബണ്‍- സിഡ്‌നി സര്‍വീസും ആയിരിക്കും നടത്തുക. ഇതുവരെ സിംഗപ്പൂര്‍ വഴിയായിരുന്നു ഓസ്‌ട്രേലിയയ്‌ക്ക്‌ ഇന്ത്യയില്‍ നിന്ന്‌ യാത്ര നടത്തിയിരുന്നത്‌.

മെല്‍ബണിലേക്കും സിഡ്‌നിയിലേക്കും യാത്രക്കാര്‍ ഏറെയുണ്ട്‌ ഇന്ത്യയില്‍ നിന്ന്‌ . അതുകൊണ്ടാണ്‌ രണ്ട്‌ ഗരങ്ങളെയും കൂട്ടിയിണക്കി സര്‍വീസ്‌ ആരംഭിച്ചത്‌.വെള്ളിയാഴ്‌ച മുതല്‍ ഓസ്‌ട്രേലിയയിലേക്കുള്ള ബുക്കിങ്ങ്‌ ആരംഭിക്കുമെന്ന്‌ എയര്‍ ഇന്‍ഡ്യയുടെ കൊമേഴ്യ്‌സ്യല്‍ ഡയറക്ടര്‍ ദീപക്‌ ബ്രാറ അറിയിച്ചു. 

എയര്‍ ഇന്ത്യയുടെ ഈ തീരുമാനം ടൂറിസം മേഖലയ്‌ക്കും ഗുണം ചെയ്യുമെന്നാണ്‌ പ്രതീക്ഷ.