Breaking News

Trending right now:
Description
 
Jul 01, 2013

തെറ്റയിലിന്റെ ഭാര്യ യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

സരിത കാസറ്റ്‌ യുട്യൂബില്‍ എത്തിയാല്‍ മനുഷ്യവകാശ കമീഷന്‍ പണി കൂടും
image തെറ്റയിലിന്റെ ഭാര്യ മനുഷ്യവകാശ കമീഷനെ സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഇന്ന്‌ വാര്‍ത്ത സമ്മേളനം നടത്തിയാണ്‌ തെറ്റയിലിന്റെ ഭാര്യ ഈ കാര്യങ്ങള്‍ അറിയിച്ചത്‌. വാര്‍ത്ത സമ്മേളനത്തില്‍ നിതുമ്പി കരഞ്ഞനുപോയ ഡെയ്‌സി ഐടി ആക്ട്‌ അനുസരിച്ച്‌ കേസെടുക്കണമെന്നും അവകാശപ്പെട്ടു.
താമസിക്കാതെ ജോര്‍ജ്‌ എംഎല്‍എയുടെ ഭാര്യ, രാജ്യസഭാധ്യക്ഷന്‍ പി.ജെ കുര്യന്റെ ഭാര്യ, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ, നീലലോഹിതദാസ്‌ നാടാരുടെ ഭാര്യ അങ്ങനെ ഒട്ടുമിക്ക പാര്‍ട്ടികളുടെ ഉന്നത നേതാക്കന്മാരുടെ ഭാര്യമാര്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കേണ്ടി വരും. കാര്യങ്ങള്‍ ഈ രീതിയിലാണ്‌ പോകുന്നതെങ്കില്‍ സരിത കാസറ്റ്‌ റിലീസായാല്‍ ഒട്ടു മിക്ക മന്ത്രിമാരുടെയും അവരുടെ തലവന്റെയും ഭാര്യമാര്‍ മനുഷ്യവകാശ കമ്മീഷനെ ശരണം പ്രാപിക്കേണ്ട ഗതികേടിലാകുമെന്ന്‌ തീര്‍ച്ച.
ഈ രാഷ്ട്രീയക്കാരുടെ ഭാര്യമാരുടെ ഗതികേടാണ്‌ ഗതികേട്‌.. കെട്ട്യോന്‍ വേലിച്ചാടിയാല്‍ കുറ്റം പാവം ഭാര്യയുടെ തലയിലാവും. ജനാധിപത്യമായതിനാല്‍ ഭാര്യമാര്‍ക്കൊഴിച്ച്‌ ആര്‍ക്കും വേലിച്ചാടുന്ന രാഷ്ട്രീയക്കാരനായ ഭര്‍ത്താവിനെ ചീത്ത പറയാന്‍ അവകാശമുണ്ട്‌ താനും. മാനം പോകുന്ന വരെ നീ വീട്ടിലെ കാര്യം നോക്കിയാല്‍ മതിയെന്നു പറയുന്ന ഭര്‍ത്താവ്‌ നേതാവ്‌ ലൈംഗികപവാദത്തില്‍ പെട്ടാല്‍ ഭാര്യയെ രംഗത്തിറക്കും.
കുര്യന്‍ സൂര്യനെല്ലിക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യ വക്കാലത്തുമായി വന്നു. നില ലോഹിത ദാസ്‌ നളിനിയെ കേറി പിടിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ്‌ അത്തരം ഒരാളല്ലെന്നും  മുന്‍ എംഎല്‍എയുടെ മകളും ഇപ്പോഴത്തെ എംഎല്‍ എയുമായ ജമീല പ്രകാശം വാദിച്ചത്‌. .
ഗണേശന്റെ ഭാര്യ മാത്രമാണ്‌ ഈ അഭിനവ കണ്ണകിമാരില്‍ അപവാദം. ഗണേശനെ അടിച്ചും തൊഴിച്ചും പാവം യാമിനി പെരുമാറിയപ്പോള്‍ ചാനല്‍ വെളിച്ചത്തില്‍ വന്ന്‌ നിലവിളിക്കേണ്ട ഗതികേടിലായി മന്ത്രി കുമാരന്‌. പിന്നെ കാശു കൂടുതല്‍ കൊടുക്കന്നവരെ കൂടുതല്‍ കെട്ടിപ്പിടിക്കാന്‍ അച്ഛന്‍ പഠിപ്പിച്ചതുകൊണ്ട്‌ മകന്‌ അതൊരു വിഷയമല്ല.
ലോകത്തെ ഏറ്റവും ഗതികെട്ടവര്‍ ഭാര്യമാര്‍ ആണെന്നു പറയാം. പണ്ട്‌ പണ്ട്‌ കണ്ണകി എന്നൊരു സാധു സ്‌ത്രി ഉണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവിനെ വലയിലാക്കി ഒരു നര്‍ത്തകി കാശും മാനവും കൊണ്ടു പോയി. എന്തായാലും കണ്ണകിയുടെ ചുമലിലായി ഈ ഭര്‍ത്താവിനെ ചുമക്കേണ്ട ഉത്തരവാദിത്വമെന്നും കാലില്‍ അണിഞ്ഞ ചിലമ്പ്‌ വരെ ഊരി കൊടുക്കേണ്ട ഗതികേടിലെത്തി ഈ രാജകുമാരിക്ക്‌.
ബാക്കി ചരിത്രം അവിടെ നില്‌ക്കട്ടെ രണ്ടുംകെട്ട പെണുങ്ങള്‍ ഒന്നു നന്നായി ചിരിച്ചാല്‍ വീഴുന്ന ആത്മബലമേ രാജ ഭരണത്തില്‍ നിന്ന്‌ മാറി ജനാധിപത്യത്തില്‍ എത്തിയിട്ടും നമ്മുടെ നേതാക്കന്മാര്‍ക്ക്‌.
അമേരിക്കയില്‍ ബില്‍ ക്ലിന്റനെ മോണിക്ക ലെവന്‍സ്‌കി കുടുക്കിയപ്പോള്‍ ഭാര്യ ഹിലാരിയാണ്‌ ഭര്‍ത്താവിനെ കാത്തത്‌. പിന്നീട്‌ ക്ലിന്റനെ വീട്ടില്‍ കാര്‍ട്ടുണ്‍ നെറ്റവര്‍ക്കിലെ ടോം ആന്‍ഡ്‌ ജെറി കാണാന്‍ ഹിലാരി ഇരുത്തി.
നിലനെ രക്ഷിച്ച ജമില പ്രകാശം നിലനോട്‌ പ്രലോഭനത്തില്‍ ഉള്‍പ്പെടാതെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. എന്തായാലും സുന്ദരിയായ ഡെയ്‌സി ചേച്ചി രംഗത്തിറങ്ങി തെറ്റയിലിന്റെ ചെറ്റത്തരങ്ങള്‍ക്ക്‌ മറുപടി കൊടുക്കാം എന്ന്‌ പ്രതീക്ഷിക്കാം.