Breaking News

Trending right now:
Description
 
Jun 30, 2013

സിഎസ്‌ഐ ബിഷപ്‌ റവ. തോമസ്‌ കെ. ഉമ്മന്‌ മെല്‍ബണില്‍ സ്വീകരണം നല്‌കി

Jose M. George
image സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്‌ റവ. തോമസ്‌ കെ. ഉമ്മന്‌ മെല്‍ബണ്‍ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ പ്രൗഡോജ്വല സ്വീകരണം നല്‌കി. ഡവ്‌ട്ടണ്‍ മാറാനാഥാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്‌ ബിഷ്‌പ്‌ ഡോ. ഫിലിപ്‌ ഫ്രിയര്‍ മുഖ്യസന്ദേശം നല്‌കി.

താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചാനയിച്ചു. മെല്‍ബണ്‍ ബിഷപ്‌ ബാര്‍ബറ ഡാര്‍ലിംഗിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ മെല്‍ബണ്‍ യുവജനപ്രസ്ഥാനം, സ്‌ത്രീജനസഖ്യം, സണ്‍ഡേ സ്‌കൂള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തപ്പെട്ടു. പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ജോബി ജോണ്‍ കുളത്തുങ്കല്‍ സ്വാഗതവും സെക്രട്ടറി അശോക്‌ വര്‍ക്കി നന്ദിയും രേഖപ്പെടുത്തി. 


വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്‌ക്ക്‌ ബിഷപ്‌ റവ. തോമസ്‌ കെ. ഉമ്മന്‍ നേതൃത്വം നല്‌കി. മെല്‍ബണ്‍ ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ നടന്ന ആരാധനയില്‍ ബിഷപ്‌ മെല്‍ബണ്‍ സിഎസ്‌ഐ ഗായകസംഘം നേതൃത്വം നല്‌കി.

പരിപാടികള്‍ക്ക്‌ കണ്‍വീനര്‍ വര്‍ഗീസ്‌ ഏബ്രാഹാം, ആനന്ദ്‌ വര്‍ഗീസ്‌, ജസ്റ്റിന്‍ ഇസ്രയേല്‍, മനോജ്‌ ഡേവിഡ്‌, മെര്‍സണ്‍ കോര, സിസില്‍ ഏബ്രാഹാം, രാജു മാത്യു, ടീന എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‌കി.