Breaking News

Trending right now:
Description
 
Jun 30, 2013

ദര്‍ശനപുരത്ത്‌ ഏറോബിക്‌ കംപോസ്‌റ്റിംഗ്‌ സിസ്‌റ്റം

image ആലപ്പുഴ: ദര്‍ശനപുരം കാമ്പസില്‍ കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റിയുടെ  -കിഡ്‌സ്‌ - ആഭിമുഖ്യത്തില്‍ ഏറോബിക്‌ കംപോസ്‌റ്റിംഗ്‌ സിസ്‌റ്റം സ്ഥാപിച്ചു. പട്ടണം മാലിന്യമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള മാതൃകാ പദ്ധതിയാണിത്‌. മണ്ണൂത്തിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ഫ്രാന്‍സിസ്‌ സേവ്യര്‍ വികസിപ്പിച്ച രീതി. ഇതിലിടുന്ന ജൈവ ചപ്പുചവറുകള്‍ രണ്ടു മാസത്തിനുള്ളില്‍ വളക്കൂട്ട്‌ ആയി മാറും. ഇത്‌ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്‌. പറയത്തക്ക അസഹ്യമായ ദുര്‍ഗന്ധവുമുണ്ടാകില്ല. ദര്‍ശനപുരം ഡയറക്ടര്‍ ഫാ.സിറിയക്‌ തുണ്ടിയില്‍ സി.എം.ഐയുടെ പ്രത്യേക താത്‌പര്യത്തിലാണിത്‌ സ്ഥാപിച്ചിട്ടുള്ളത്‌. പട്ടണത്തില്‍ ഒരു സ്വകാര്യ പ്രസ്ഥാനം നടപ്പിലാക്കിയ ആദ്യത്തെ ഏറോബിക്‌ കംപോസ്‌റ്റിംഗ്‌ യൂണിറ്റാണിതെന്നു കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി (കിഡ്‌സ്‌) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ സൂചിപ്പിച്ചു.