Breaking News

Trending right now:
Description
 
Jun 30, 2013

ആമസോണില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ 20,000 ത്തിലേറെ ഇലക്‌ട്രോണിക്‌ ഉല്‍പന്നങ്ങള്‍

ഫ്രീ ഷിപ്പിംഗ്‌
image കൊച്ചി: ഈ മാസം ആദ്യം ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലിംഗ്‌ കമ്പനിയായ ആമസോണില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമായി തുടങ്ങി. മൊബൈല്‍സ്‌ ആന്റ്‌ ആക്‌സസറീസ്‌, ക്യാമറ ആന്റ്‌ ഫോട്ടോഗ്രാഫി, പോര്‍ട്ടബിള്‍ മീഡിയ പ്ലയര്‍ എന്നീ മൂന്ന്‌ സ്റ്റോറുകളാണ്‌ www.amazon.in ല്‍ പുതുതായി ആരംഭിച്ചത്‌.
പുസ്‌തകങ്ങള്‍, സിനിമകള്‍, ടിവി ഷോകള്‍ എന്നിവയ്‌ക്ക്‌ പുറമേ 20,000 ത്തിലേറെ ഇലക്‌ട്രോണിക്‌ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ ലഭ്യമാണ്‌. ഓരോ ഉല്‍പന്നത്തെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങളും റിവ്യൂകളും നല്‍കിയിട്ടുണ്ട്‌. കാഷ്‌ ഓണ്‍ ഡെലിവറി, ഡെലിവറി ട്രാക്കിംഗ്‌, റിട്ടേണ്‍സ്‌ പിക്‌ അപ്‌ എന്നീ സൗകര്യങ്ങളും ആമസോണ്‍ ഒരുക്കിയുണ്ട്‌. പരിമിത കാലത്തേക്ക്‌ മിനിമം ഓര്‍ഡര്‍ പരിധിയില്ലാതെ സൗജന്യ ഡെലിവറി ഓഫറും ലഭ്യമാണ്‌.
ആമസോണ്‍ ഡോട്ട്‌ ഇന്‍ മൊബൈല്‍ ഡിവൈസുകളിലും ലഭ്യമാണ്‌.