Breaking News

Trending right now:
Description
 
Jun 30, 2013

സൗദിയില്‍ യോഗ്യത പരീക്ഷ വരുന്നു: സ്‌റ്റഡി സെന്ററുകള്‍ക്ക്‌ വീണ്ടും പുഷ്‌കരകാലം

image
സൗദിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരും ഭാവിയില്‍ ജോലി തേടിയെത്തുന്നവരും ഉള്‍പ്പെടെ എല്ലാവര്‍ക്കും യോഗ്യത പരീക്ഷ നടത്താന്‍ സൗദി ആലോചിക്കുന്നു. തൊഴില്‍ പെര്‍മിറ്റും ഇഖാമയും അനുവദിക്കണമെങ്കില്‍ യോഗ്യത ടെസ്‌റ്റ്‌ പാസാകണമെന്ന നിയമം കേരളത്തിലെ സ്റ്റഡി സെന്ററുകള്‍ പ്രതീക്ഷയോടെ കാണുന്നത്‌. നിലവില്‍ നഴ്‌സുമാര്‍ക്കു മാത്രമാണ്‌ യോഗ്യത പരീക്ഷ. എംഒഎച്ച്‌, ഐഎല്‍ടിഎസ്‌, തുടങ്ങിയ വിവിധ പരീക്ഷകളുടെ ബാനറില്‍ കേരളമാകെ പടര്‍ന്നു പന്തലിച്ചിരുന്ന സ്റ്റഡി സെന്ററുകള്‍ക്ക്‌ അടുത്തകാലത്ത്‌ മാന്ദ്യമായിരുന്നു. വിദേശത്ത്‌ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതാണ്‌ ഇതിനു കാരണം.

ഇഖാമയില്‍ പറഞ്ഞിരിക്കുന്ന ജോലിക്കാണ്‌ ടെസ്‌റ്റ്‌ നടത്തുക. യോഗ്യത സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുമ്പോള്‍ വിരലടയാളവും ഫോട്ടോയും പതിയും. അതോടെ അനധികൃത താമസക്കാരെ വേഗത്തില്‍ പുറത്താക്കുവാന്‍ സൗദിക്ക്‌ കഴിയും.
തൊഴില്‍ മേഖല മികവുറ്റതാക്കുവാനും അനധികൃത താമസക്കാരെ പുറത്താക്കുവാനുമാണ്‌ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്‌. എംഒഎച്ച്‌ മാതൃകയില്‍ അതാതു രാജ്യത്തു തന്നെയാവും സ്‌റ്റഡി സെന്ററുകള്‍ വരാന്‍ സാധ്യത. ഇംഗ്ലീഷാവും യോഗ്യത പരീക്ഷയുടെ മാധ്യമം. കാര്യമായ വിദ്യാഭ്യാസ യോഗ്യത വേണ്ടാത്ത ജോലിക്ക്‌ അതാതു മാത്യഭാഷയില്‍ പരീക്ഷ നടത്താനും സൗദി മന്ത്രാലയം ആലോചിക്കുന്നു. സൗദി ഗവണ്‍മെന്റ്‌ നടത്തുന്ന ഈ ആലോചന വീണ്ടും സ്‌റ്റഡി സെന്ററുകള്‍ക്ക്‌ തുണയാകുമെന്ന പ്രതീക്ഷയിലാണ്‌ ഈ രംഗത്തുള്ളവര്‍.