Breaking News

Trending right now:
Description
 
Jun 30, 2013

രമേശിന്റെ ലക്ഷ്യം ലീഗ്‌ ചെലവില്‍ നേതൃമാറ്റം, ധൃതിയില്‍ നടപടിയെടുക്കരുതെന്ന്‌ ലീഗിനോട്‌ അഹമ്മദ്‌ പട്ടേല്‍

image ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ രമേശ്‌ ചെന്നിത്തല നടത്തിയ നീക്കങ്ങള്‍ക്ക്‌ ഒതുക്കത്തില്‍ തടയിട്ടത്‌ ലീഗാണെന്ന തോന്നലില്‍നിന്നാണ്‌ രമേശ്‌ കഴിഞ്ഞ ദിവസം ലീഗിനെതിരേ ഒളിയമ്പെയ്‌തതെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌. മുസ്ലിം ലീഗിനെ മുന്നളിയില്‍നിന്ന്‌ തള്ളിക്കളയാന്‍ ഒരു നീക്കവും നടക്കാതിരിക്കുമ്പോള്‍ രമേശ്‌ ചെന്നിത്തലയുടെ എടുത്തടിച്ചുള്ള പറച്ചിലും അതിന്‌ കെ. മുരളീധരന്റെ പിന്തുണയും ലീഗ്‌ നേതൃത്വത്തെ ആകെ അസ്വസ്ഥരാക്കിയിട്ടുണ്ട്‌. ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള കളി ലീഗിന്റെ ചെലവില്‍ വേണ്ട എന്നതുകൊണ്ട്‌ കടുത്ത നടപടികള്‍ക്ക്‌ ലീഗ്‌ മുതിര്‍ന്നേക്കില്ല. ഇക്കാര്യം ഉറപ്പിക്കാനായി സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍ പാണക്കാട്‌ തങ്ങളെ നേരില്‍ വിളിച്ച്‌ സംസാരിച്ചു.

രമേശിന്‌ പിന്തുണയുമായി ആര്യാടന്‍ മുഹമ്മദ്‌ പ്രതികരിച്ചതില്‍ അത്ഭുതമില്ലെന്നും ലീഗിനെതിരേയാണ്‌ എന്നു ആര്യാടന്റെ നിലപാടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, മുരളീധരന്റെ പിന്തുണ ഐ ഗ്രൂപ്പിന്‌ കൂടുതല്‍ കരുത്ത്‌ പകര്‍ന്നിട്ടുണ്ട്‌. ശക്തനായൊരു വക്താവിനെക്കിട്ടിയെന്നതാണ്‌ ഒരു ഗുണം.

രമേശിന്റെ പ്രസ്‌താവന റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ തെറ്റിദ്ധരിച്ചതാണെന്ന മട്ടിലാണ്‌ മുഖ്യമന്ത്രി ഇതിനോട്‌ പ്രതികരിച്ചത്‌.

മന്നത്തു പത്മനാഭന്‍ കോണ്‍ഗ്രസിനോട്‌ ചില സ്ഥാനമാനങ്ങളെക്കുറിച്ചു ശിപാര്‍ശ ചെയ്‌തു എന്ന മട്ടിലുള്ള പ്രസ്‌താവനയ്‌ക്കെതിരേ നായര്‍ സര്‍വീസ്‌ സൊസൈറ്റി ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും മന്നവും എന്‍എസ്‌എസും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ അങ്ങോട്ട്‌ ചെല്ലാറാണ്‌ പതിവെന്നും സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.