Breaking News

Trending right now:
Description
 
Jun 30, 2013

അഡിലെയ്‌ഡില്‍ ഹാസ്യരാജാക്കന്മാര്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു

image ഓസ്‌ട്രേലിയ: അഡിലെയ്‌ഡില്‍നിറഞ്ഞ സദസിനു മുമ്പില്‍ ഹാസ്യരാജാക്കന്മാര്‍ കോമഡിയുടെ വ്യത്യസ്‌ത ഭാവങ്ങളുമായി സദസിനെ കയ്യിലെടുത്തു. 28ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ ക്രിസ്റ്റ്യന്‍ ഫാമിലി സെന്ററിലായിരുന്നു പാട്ടും നൃത്തവും തമാശകളുമായി കോമഡി സ്‌റ്റാര്‍ നിറഞ്ഞു നിന്നത്‌.
പരിപാടി വന്‍ വിജയമായിരുന്നുവെന്ന്‌ പരിപാടിയുടെ അഡ്‌ലൈഡിലെ സംഘാടകര്‍ അറിയിച്ചു.

കോമഡി സ്‌റ്റാര്‍ പരിപാടിയുടെ ബെസ്റ്റ്‌ കൊമേഡിയനായി തിരഞ്ഞെടുത്ത ഉല്ലാസ്‌ പന്തളം, ലക്കിസ്റ്റാര്‍ നായിക രചന, മനോജ്‌ ഗിന്നസ്‌ എന്നിവരായിരുന്നു പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. 
ഇന്ന്‌ പരിപാടി പെര്‍ത്തിലാണ്‌ നടക്കുക. 5,6 തീയതികളില്‍ മെല്‍ബണിലും, 8ന്‌ ടൗണ്‍സ്‌ വില്ലയിലും പരിപാടി നടക്കുമെന്ന്‌ പരിപാടിയുടെ സംഘാടകരായ വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റ്‌ അറിയിച്ചു.