Breaking News

Trending right now:
Description
 
Jun 30, 2013

ഹോണ്ട ഇന്ത്യയില്‍വിറ്റ 42672 കാറുകള്‍ തിരിച്ചുവിളിക്കുന്നു

image രണ്ടാം തലമുറ ഹോണ്ട സിറ്റി കാറുകളുടെ പവര്‍ വിന്‍ഡോ സ്വിച്ച്‌ മാറ്റുന്നതിനായി 2007ലും 2008ലും ഇന്ത്യയില്‍ വിറ്റ 42,672 കാറുകള്‍ ഹോണ്ട തിരിച്ചു വിളിക്കുന്നു. മുന്‍കരുതലെന്ന നിലയിലാണ്‌ ഈ നടപടിക്ക്‌ ഒരുങ്ങുന്നതെന്ന്‌ ഹോണ്ട കാര്‍സ്‌ ഇന്ത്യ ലിമിറ്റഡ്‌ (എച്ച്‌സിഐഎല്‍) അറിയിച്ചു. ഇതുവരെ സ്വിച്ചിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായതായി ഇന്ത്യയില്‍ എവിടെനിന്നും പരാതി ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഡ്രൈവറുടെ ഭാഗത്തുള്ള സ്വിച്ച്‌ വെള്ളമോ മറ്റു ദ്രാവകങ്ങളോ വീണ്‌ കേടായിട്ടുണ്ടെങ്കില്‍ മാറിവച്ചു തരുമെന്നാണ്‌ കമ്പനി പറയുന്നത്‌. ഇന്ത്യയില്‍ എവിടെയുമുള്ള എച്ച്‌സിഐഎല്‍ ഡീലര്‍മാര്‍ സൗജന്യമായി പ്രശ്‌നം പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു.