Breaking News

Trending right now:
Description
 
Oct 09, 2012

വാര്‍ധക്യത്തിലെത്തുന്നവര്‍ ഓര്‍മിക്കാന്‍

image അണുകുടുംബസംവിധാനത്തില്‍ പ്രായപൂര്‍ത്തിയായ മക്കള്‍ പലപ്പോഴും കൂടെയുണ്ടാവണമെന്നില്ല. മക്കള്‍ ജോലിത്തിരക്കുമായി അന്യനാടുകളിലും മാതാപിതാക്കള്‍ ഒറ്റക്കു വീട്ടിലുമായുള്ള അവസ്ഥ ഉണ്ടാകാം. സാഹചര്യങ്ങള്‍ മനസിലാക്കി ഇതുമായി പൊരുത്തപ്പെടാമുള്ള മാനസികാവസ്ഥ പ്രായമായവര്‍ക്കുണ്ടാകണം.

ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങള്‍
വാര്‍ധക്യത്തിലെ ശാരീരിക മാനസിക മാറ്റങ്ങളെ അംഗീകരിക്കുക.
കുടുംബ, സാമൂഹിക ബന്ധങ്ങള്‍ ദൃഢമായി നിലനിര്‍ത്തണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണം. ഫോണ്‍ വിളിക്കുകയോ കത്തുകളെഴുതുകയോ ചെയ്യാം.
വീട്ടില്‍ അടച്ചിരിക്കാതെ കൂട്ടായ്‌മകളില്‍ പങ്കുചേരാം.
ദിവസവും വ്യായാമം ചെയ്യണം. അര മണിക്കൂറെങ്കിലും നടക്കുകയുമാവാം.
ജീവിതശൈലികള്‍ പ്രായത്തിനനുസരിച്ച്‌ ക്രമപ്പെടുത്തുക.
വാശി ഒഴിവാക്കി മറ്റുള്ളവരുമായി ഒത്തുപോവുക.
വീഴ്‌ച പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.