4.3 ഇഞ്ച് ഡിസ്പ്ലേ, 5 മെഗാപിക്സല്‍ ക്യാമറ, 8 തുടര്‍ച്ചയായ
ഷോട്ടുകളില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കുന്ന ബെസ്റ്റ് ഷോട്ട് ഫീച്ചര്‍,
സ്മാര്‍ട്ട് ഡ്യുവല്‍ സിം സൗകര്യം, സ്മാര്‍ട്ട് സ്റ്റേ, സ്മാര്‍ട്ട്
അലര്‍ട്ട്, എസ് വോയിസ്, വോയിസ് അണ്‍ലോക്ക്, സാംസങ് ചാറ്റ്ഓണ്‍, ഗെയിംസ്
ഹബ്, ക്ലൗഡ് സര്‍വീസ് തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഗാല ക്സി കോര്‍
വിപണിയിലെത്തുന്നത്.
15,690 രൂപയാണ് സാംസങ് ഗാലക്സി കോറിന്റെ വില. പ്രാരംഭ
ഓഫറെന്ന നിലയില്‍ 5000 രൂപ മൂല്യവും 90 ദിവസ വാലിഡിറ്റിയുള്ള ഡിജിറ്റല്‍ വാലറ്റ്
ഇതോടൊപ്പം സൗജന്യമായി ലഭിക്കുന്നു. ഈ ഓഫര്‍ ലഭിക്കുന്നതിന് 56886 എന്ന
നമ്പരിലേക്ക് myoffer എന്ന് എസ്എംഎസ് അയക്കണം.