Breaking News

Trending right now:
Description
 
Jun 27, 2013

എഡിജിപി ബി.സന്ധ്യയ്‌ക്ക്‌ താക്കീത്‌

image തിരുവനന്തപുരം: വിവാദ കവിത എഴുതിയ എഡിജിപി ബി.സന്ധ്യയ്‌ക്ക്‌ സര്‍ക്കാര്‍ താക്കീത്‌ നല്‍കി. സാഹിത്യരചന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതെ നോക്കണമെന്നും ചീഫ്‌ സെക്രട്ടറി മുന്നറിയിപ്പു നല്‍കി. കവിത എഴുതിയതില്‍ സര്‍വീസ്‌ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ചീഫ്‌ സെക്രട്ടറി വിലയിരുത്തി.

`എനിക്ക്‌ ഇങ്ങനെയേ ആകാന്‍ കഴീയൂ' എന്ന തലക്കെട്ടില്‍ ഒരു വാരികയില്‍ കവിത പ്രസിദ്ധീകരിച്ചതു വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും അടച്ചാക്ഷേപിക്കുന്ന തരത്തിലാണു കവിതയുടെ രചന എന്ന ആക്ഷേപം വന്നതോടെ ബി സന്ധ്യയോട്‌ ഡിജിപി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ നടപടി ഉണ്ടായിരിക്കുന്നത്‌.