Breaking News

Trending right now:
Description
 
Jun 27, 2013

തെറ്റയിലിനെ കുടുക്കിയ യുവതിയുടെ വീഡിയോ വലയില്‍ വീണത്‌ മുന്‍ ഭര്‍ത്താവ്‌ അടക്കം എട്ടു പേര്‍

image "തെറ്റയിലിനെ പീഡിപ്പിച്ച" യുവതിക്ക്‌ അങ്കമാലിയില്‍ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനം ഉണ്ട്‌. ഈ റിയല്‍ എസ്റ്റേറ്റ്‌ വളര്‍ത്താന്‍ യുവതി നടത്തിയ ചില വിട്ടുവീഴ്‌ചകളാണ്‌ ആദ്യവിവാഹത്തിന്‌ കാരണമായത്‌. അന്നും യുവതി ബ്ലാക്ക്‌ മെയില്‍ തന്ത്രം ഉപയോഗിച്ചാണ്‌ മുന്‍ ഭര്‍ത്താവിനെ വിവാഹം കഴിച്ചതെന്ന്‌ പറയപ്പെടുന്നു. കേരളത്തിലെ പ്രമുഖരായ എട്ടു പേരെയാണ്‌ യുവതി ഇത്തരം വീഡിയോ നാടകത്തില്‍ കുടുക്കിയത്‌.

ഇവിടെ യുവതി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനുശേഷം ബിസിനസ്‌ ഡെവലപ്‌ ചെയ്‌തിരുന്നു. ആയിടെയാണ്‌ തെറ്റയിലിന്റെ മകന്‍ എഞ്ചിനീയറിംഗില്‍ ഉപരി പഠനവും കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തുന്നത്‌. റിയല്‍ എസ്റ്റേറ്റിന്റെ പുഷ്‌കല കാലമായിരുന്നു രണ്ടു വര്‍ഷം മുമ്പ്‌ വരെ. റിയല്‍ എസ്റ്റേറ്റിന്റെ ബാലപാഠങ്ങള്‍ക്കായി ചേച്ചി നല്‌കിയ ക്ലാസ്‌ കൊച്ചനു നന്നായി ബോധിച്ചു. കേരളവും സ്വിറ്റ്‌സര്‍ലണ്ടായതില്‍ സന്തോഷിച്ച യുവാവിന്റെ മുമ്പിലേക്ക്‌ ചേച്ചി വച്ച ഡിമാന്‍ഡ്‌ വിവാഹമായിരുന്നു. ഗര്‍ഭിണിയാണെന്നും കല്യാണം കഴിക്കണമെന്നും ചേച്ചി പൊട്ടിക്കരഞ്ഞു പറഞ്ഞപ്പോള്‍ യുവാവ്‌ വീണു. മിടുക്കിയായ ചേച്ചിയെ പ്രായം മറന്ന്‌ വിവാഹം കഴിക്കാനും യുവാവ്‌ തയാറായി. വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ ഒരു ഡൈവോഴ്‌സിയെ വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തു.

ചേച്ചി തെറ്റയിലിന്റെ വീടിനു മുന്നില്‍ ഗര്‍ഭസത്യാഗ്രഹം നടത്തി. ടെസ്‌റ്റ്‌ നടത്തി കൊച്ചിന്റെ പിതാവ്‌ മകനാണെന്ന്‌ ബോധ്യപ്പെട്ടാല്‍ വിവാഹമെന്ന്‌ പിതാവ്‌ തെറ്റയില്‍ പറഞ്ഞു. പക്ഷേ യുവതി പരിശോധനയില്‍ ഗര്‍ഭിണി പോലും അല്ല എന്നു തെളിഞ്ഞതോയെ നാടകം പൊളിഞ്ഞു. പിന്നീട്‌ നടന്ന അന്വേഷണത്തിലാണ്‌ തെളിയുന്നത്‌ ഈ സ്‌ത്രീയുടെ വഴിവിട്ട ബന്ധങ്ങളുടെ കഥ. മകനെ വിവാഹം കഴിക്കാന്‍ എന്തു കളിയും കളിക്കാന്‍ യുവതി തയാറാകുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി തെറ്റയിലിന്റെ അടുത്ത സുഹൃത്ത്‌ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

അതോടെ യുവതിക്ക്‌ വൈരാഗ്യം തെറ്റയിലിനോടായി. രാഷ്ട്രീയജീവിതം നശിപ്പിക്കുമെന്ന്‌ തെറ്റയിലിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശങ്ങള്‍ ഇവരുടെ പക്കല്‍ തെളിവായുണ്ടെന്ന്‌ പറയുന്നു.

ചേച്ചിയുടെ കഴിവില്‍ മകന്‍ മയങ്ങിയിരുന്നത്‌ യുവതിക്ക്‌ ഗുണം ചെയ്‌തു. ചേച്ചി മകന്റെ ബോംബെയിലെ ജോലി സ്ഥലത്തും എത്തിയിരുന്നു. അവിടെ വച്ചും തെറ്റയിലിന്റെ മകനും യുവതിയുമായി വഴി വിട്ട ബന്ധം ഉണ്ടാകുകയും അത്‌ യുവതി ക്യാമറയില്‍ ആക്കുകയും ചെയ്‌തിരുന്നു. പിന്നെ ആ ദ്യശ്യങ്ങള്‍ വച്ചായിരുന്നു യുവതിയുടെ ബ്ലാക്ക്‌ മെയില്‍. ഇതിനിടയില്‍ മാധ്യസ്ഥ ശ്രമവുമായി ഒരു പ്രമുഖ മന്ത്രിയും വിവാദം കത്തിപ്പിടിപ്പിക്കുന്നതില്‍ വിരുതനായ എംഎല്‍എയും അവതരിച്ചുവത്രേ. രണ്ടു മാസം മുമ്പ്‌ പ്രശ്‌നം പറഞ്ഞ്‌ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ യുവതി വീണ്ടും പണത്തിനായി തെറ്റയിലിനെ സമീപിക്കുകയും പതുക്കെ അടുത്തുകൂടുകയും ചെയ്‌തു. ഇവരുടെ വലയില്‍ തെറ്റയില്‍ കുടുങ്ങിയതോടെ അങ്കമാലിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മോഹമുള്ള യുഡിഎഫ്‌ ഘടകകക്ഷി നേതാവിന്റെ കൈകളില്‍ കാര്യങ്ങള്‍ എത്തിയെന്ന്‌ അനുമാനിക്കാം.

തെറ്റയില്‍ വാര്‍ത്ത പുറത്തു വന്നതോടെ ഈ പാര്‍ട്ടിനേതാവിനെ വിജയിപ്പിക്കാനുള്ള ആഹ്വാനം ഫേയ്‌സ്‌ബുക്കിലൂടെ പുറത്തുവന്നത്‌ മിനിട്ടുകള്‍ക്കകം. ഈ കളിയില്‍ യുവതിക്ക്‌ രണ്ട്‌ നേട്ടമുണ്ട്‌. ഭരണപക്ഷത്തും നിന്നും പ്രതിപക്ഷത്തും നിന്നും പണം. ഭരണത്തിലെ പ്രമുഖനായ മന്ത്രിയും മറ്റൊരു പ്രമുഖനും ഈ യുവതിയുടെ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനത്തില്‍ പങ്കാളിയാണെന്നും പറയപ്പെടുന്നു. തെറ്റയിലിന്റെ മകനും ഇവരുടെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ പങ്കാളിയാണെന്ന്‌ സൂചന.

ഇവരുടെ വഴി വിട്ട ബന്ധങ്ങള്‍ മനസിലാക്കിയ തെറ്റയില്‍ മകനെ വിവാഹം കഴിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന്‌ യുവതി മനസിലാക്കിയതോടെയാണ്‌ ഈ സിഡി യൂട്യൂബിലിട്ടത്‌.