Breaking News

Trending right now:
Description
 
Jun 27, 2013

ഗൂഗിളിന്റെ ബലൂണ്‍ പദ്ധതി ഇന്ത്യയിലും നടപ്പാക്കും

image ഇന്റര്‍നെറ്റ്‌ സൗകര്യം ലഭിക്കുന്നതിനുള്ള ബലൂണ്‍ പദ്ധതി - പ്രോജക്‌ട്‌ ലൂണ്‍- ഇന്ത്യയിലും ആരംഭിക്കാന്‍ സെര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിള്‍ തയാറെടുക്കുന്നു. ന്യൂസിലാന്‍ഡില്‍ പൈലറ്റ്‌ പദ്ധതി എങ്ങനെയാകുമെന്നതു നിരീക്ഷിച്ച ശേഷമായിരിക്കും ഇത്‌. അതു തൃപ്‌തികരമാണെങ്കില്‍ ഇന്ത്യയിലും ആരംഭിക്കുമെന്നു ഗൂഗിള്‍ ഗ്ലോബല്‍ ചാനല്‍ സെയില്‍സ്‌ എംഡി ടോഡ്‌ ടവ്‌ പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ പ്രത്യേക സമയപരിധി നിശ്ചയിക്കില്ല. വിമാനങ്ങള്‍ പറക്കുന്ന ഉയരത്തിനു വെളിയിലുള്ള സ്‌്‌ട്രാറ്റോസ്‌ഫിയറിലേക്ക്‌ വിക്ഷേപിക്കുന്ന ബലൂണുകളില്‍ ഇന്റര്‍നെറ്റ്‌ സിഗ്‌നലുകള്‍ സ്വീകരിക്കുന്ന ആന്റിനകള്‍ ഘടിപ്പിക്കും. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും ബലൂണിന്റെ സഞ്ചാരം. സ്വന്തം കെട്ടിടത്തില്‍ പ്രത്യേക ആന്റിന ഘടിപ്പിച്ച്‌ ബലൂണിലൂടെയുള്ള ഇന്റര്‍നെറ്റ്‌ സൗകര്യം നേടാന്‍ കഴിയും. ബലൂണില്‍ നിന്നു ബലൂണിലേക്കും പിന്നീട്‌ ഭൂമിയിലെ ഇന്റര്‍നെറ്റ്‌ കേന്ദ്രത്തിലേക്കുമുള്ള ആശയവിനിമയമാണ്‌ നടത്തുന്നത്‌. കഴിഞ്ഞ 15ന്‌ ന്യൂസിലാന്‍ഡില്‍ നടത്തിയ 30 ബലൂണുകള്‍ പറത്തിവിട്ടു നടത്തിയ പരീക്ഷണം വിജയകരമായിരുന്നു